‘സിനിമ കണ്ട് പ്രണയിച്ചാൽ മൂന്നാം പക്കം വെള്ളത്തിൽ പൊങ്ങും, ഇനി സിനിമയ്ക്കും വേണം മുന്നറിയിപ്പ്’- വേറിട്ട പ്രതികരണവുമായി സംസിധായകൻ

പ്രണയരംഗങ്ങൾക്കും കൊടുക്കണം ആ മുന്നറിയിപ്പ്: സിദ്ധാർഥ് ശിവ

ബുധന്‍, 30 മെയ് 2018 (14:51 IST)
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന കെവിനെ ഒരു ഞെട്ടലോടെ അല്ലാതെ മലയാളികൾക്ക് ഓർക്കാൻ കഴിയില്ല. സംഭവം ദുരഭിമാനകൊലയാണെന്നിരിക്കെ രാഷ്ട്രീയവും പൊലീസിന്റെ വീഴ്ചയുമാണ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയത്തിൽ വേറിട്ടൊരു പ്രതികരണവുമായി സംവിധായകൻ സിദ്ധാർഥ് ശിവ രംഗത്തെത്തി.
 
സിനിമയിൽ കാണിക്കുന്ന മുന്നറിയിപ്പു രംഗങ്ങളിൽ പ്രണയരംഗങ്ങൾ വരുമ്പോൾ പുതിയൊരു മുന്നറിയിപ്പ് നൽകണമെന്ന് സിദ്ധാർഥ് ശിവ പറയുന്നു.
 
സിദ്ധാർഥ് ശിവയുടെ കുറിപ്പ് വായിക്കാം:
 
ബഹുമാനപ്പെട്ട സെൻസർ ബോർഡ്
 
ഇനി മുതൽ സിനിമയിലെ പ്രണയരംഗങ്ങൾ കാണിക്കുമ്പോൾ ‘ഈ പ്രണയരംഗങ്ങളിൽ അഭിനയിച്ചിരിക്കുന്ന രണ്ടുപേരും ഒരേജാതിയിലും മതത്തിലും നല്ല കുടുംബത്തിലും ഉളളവരാണെന്ന’ അടിക്കുറിപ്പ് കൂടി കൊടുക്കുക. കാരണം സിനിമയിലെ പ്രണയം കണ്ട് അത് ദിവ്യമാണ്, അനശ്വരമാണ്, കാവ്യാത്മകമാണ്, മതാതീതമാണ് എന്ന് കരുതി സ്വപ്നം കണ്ട് ജാതീം മതോം സമ്പത്തുമൊന്നും നോക്കാതെ പ്രേമിച്ച് നടക്കുന്ന പാവം പിളളേര് മൂന്നാം പക്കം വല്ല വെളളത്തിലും പൊങ്ങും.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജീത്തു ജോസഫിന്റെ ബോളിവുഡ് ചിത്രത്തിൽ നായികയായി വേദിക