Webdunia - Bharat's app for daily news and videos

Install App

ഒരുകാലത്ത് അടുത്ത സുഹൃത്തുക്കള്‍, പിന്നീട് ഇരുവരും തെറ്റി; ദിലീപിനും ഭാവനയ്ക്കും ഇടയില്‍ സംഭവിച്ചത്

ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരും ഭാവനയുടെ അടുത്ത സുഹൃത്തായിരുന്നു

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2023 (11:56 IST)
ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും ഭാവനയും. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്‌പൊട്ട്, ചെസ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദിലീപും ഭാവനയും ഒന്നിച്ചഭിനയിച്ചു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍, അതിനിടയില്‍ എപ്പോഴോ രണ്ട് പേരും തമ്മില്‍ തെറ്റിപിരിഞ്ഞു. അതിനുശേഷം ഇരുവരും ഒന്നിച്ച് സിനിമയൊന്നും ചെയ്തിട്ടില്ല.
 
ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരും ഭാവനയുടെ അടുത്ത സുഹൃത്തായിരുന്നു. ആ ഇടയ്ക്കാണ് ദിലീപും ഭാവനയും തമ്മില്‍ അകല്‍ച്ചയിലാകുന്നത്. അതിനു കാരണമായി പറയുന്നത് ഒരു സ്റ്റേജ് ഷോയാണ്. ഭാവനയും കാവ്യ മാധവനും ദിലീപും ഈ സ്റ്റേജ് ഷോയില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് കാവ്യയും ദിലീപും അടുത്തിടപഴകുന്നത് കണ്ട ഭാവന അക്കാര്യം അപ്പോള്‍ തന്നെ മഞ്ജുവിനെ വിളിച്ചറിയിച്ചു എന്നാണ് ഗോസിപ്പ്. ഇതറിഞ്ഞ ദിലീപ് ഭാവനയോട് ദേഷ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നാണ് ഇരുവരുടെയും ശത്രുത ആരംഭിക്കുന്നത്. ദിലീപിന് ഭാവനയോട് കടുത്ത ശത്രുതയായെന്നും ഭാവനയ്ക്ക് വന്ന അവസരങ്ങള്‍ പോലും ദിലീപ് ഇടപെട്ട് ഒഴിവാക്കിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
ഭാവനയ്ക്ക് വരുന്ന അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഇല്ലാതാക്കിയിരുന്നതായി അന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഭാവനയെ തീരുമാനിച്ചതാണ്. എന്നാല്‍, പിന്നീട് അവസരം നഷ്ടമായി. കസിന്‍സ് എന്ന ചിത്രത്തിനായി ഭാവന കരാര്‍ ഒപ്പിട്ടിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍, ദിലീപ് ഇടപെട്ടാണ് പിന്നീട് ഈ സിനിമയില്‍ നിന്ന് ഭാവനയെ ഒഴിവാക്കിയതെന്ന് അന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ദിലീപിനെതിരെ ഭാവന താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവനയ്ക്ക് മലയാളത്തില്‍ പല അവസരങ്ങളും നഷ്ടപ്പെടാനുള്ള കാരണം ദിലീപ് ആണെന്നാണ് അന്നുമുതലുള്ള പ്രധാന ആരോപണം.
 
പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ സിനിമയില്‍ ഉള്ളവര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഭാവന ആരോപിച്ചിരുന്നു. തന്നോട് വൈരാഗ്യം ഉള്ള പലരുമാണ് ഇതിനു പിന്നില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്. എന്നാല്‍, പിന്നീട് ഈ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഭാവന തന്നെ തങ്ങളോട് ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാവന പറഞ്ഞതിനാല്‍ അന്ന് അഭിമുഖത്തിന്റെ പൂര്‍ണരൂപം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments