Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര അകറ്റിയാലും പ്രിയപ്പെട്ടവർക്ക് ദിലീപ് അന്നും ഇന്നും ‘ദിലീപേട്ടൻ’ തന്നെയാണ്!

ഇതാണ് ദിലീപ്!

എത്ര അകറ്റിയാലും പ്രിയപ്പെട്ടവർക്ക് ദിലീപ് അന്നും ഇന്നും ‘ദിലീപേട്ടൻ’ തന്നെയാണ്!
, ശനി, 7 ജൂലൈ 2018 (10:53 IST)
ദിലീപ് എന്ന നടനെ മലയാളികൾ നെഞ്ചോട് ചേർത്ത് പിടിച്ചത് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം മുതലാണ്. ദിലീപ് - ലാൽ ജോസ് എന്ന കൂട്ടുകെട്ട് ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകൾ മാത്രമേ ജനിച്ചിട്ടുള്ളു. ഇരുവരുടേയും സൌഹ്രദവും ഇതിനു കാരണാമായിട്ടുണ്ട്. 
 
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ഈ സംവിധായകന്‍ അവതരിപ്പിച്ച ദിലീപ് കാവ്യ താരജോഡി ഇന്ന് ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായി മുന്നേറുകയാണ്. സ്ക്രീനിൽ നിന്നും ജീവിതത്തിലേക്കും അവർ ഒന്നിച്ചപ്പോൾ അവരെ സ്നേഹിച്ച ആരാധകരും സഹപ്രവർത്തകരും സന്തോഷിച്ചു. പലരും കാണാൻ ആഗ്രഹിച്ച ഒരു കാഴ്ച കൂടിയായിരുന്നു അത്. 
 
ഏതൊക്കെ സാഹചര്യങ്ങൾ ഉണ്ടായാലും ബുദ്ധിമുട്ടുകൾ അനുഭവിച്ചാലും എന്നും കൂടെ നിൽക്കുന്ന ആയിരക്കണക്കിന് ആരാധകരും കൂട്ടുകാരും ദിലീപിന് ചുറ്റിനും ഇപ്പോഴുമുണ്ട്. അതിനു തെളിവാണ് ഗായികയും അവതാരകയുമായ റിമി ടോമിയുടെ വാക്കുകൾ. 
 
webdunia
ദിലീപും കാവ്യ മാധവനും ലാല്‍ജോസും ഒരുമിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് മീശമാധവന്‍. ഈ സിനിമയിലേക്ക് അവസരം നല്‍കിയതിന് നന്ദി പറഞ്ഞ് റിമി ടോമി പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
 
‘മീശമാധവൻ എന്ന ചിത്രം എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയ ചിത്രം ആണ്. ഒരു സിനിമയിൽ പാടുക എന്നൊന്നും ഞാൻ ചിന്തിച്ചിട്ടപോലും ഇല്ല. 16 വര്ഷം മുൻപ് ഇങ്ങനെ ഒരു അവസരം എനിക്ക് ഒരുക്കി തന്ന എന്റെ ഗുരുതുല്യരായ നാദിര്ഷക ലാൽ ജോസ് സർ വിദ്യാജി ദിലീപേട്ടൻ എല്ലാവർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ‘ റിമി ടോമി കുറിച്ചു.
 
webdunia
റിമി ടോമിക്ക് മാത്രമല്ല മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട ചിത്രമാണ് മീശമാധവന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ച് അടുത്തിടെ ലാല്‍ജോസ് നായികാനായകന്‍ എന്ന റിയാലിറ്റി ഷോയില്‍  തുറന്നു പറഞ്ഞിരുന്നു.


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

നീരാളി ഭയന്ന് പിന്മാറി, ഒന്നിലും ഭയക്കാതെ ഡെറിക് കളത്തിലിറങ്ങി- കളം നിറഞ്ഞ് കളിക്കാൻ തന്നെ!