വെറും 21 ദിവസം, ഡെറിക് സ്വന്തമാക്കിയത് റെക്കോർഡ്- തിയേറ്ററുകൾ കീഴടക്കി മമ്മൂട്ടി !
ജനമനസ്സ് കീഴടക്കി ഈ ചേട്ടൻ- അനിയൻ കോംമ്പോ! മമ്മൂട്ടി തകർക്കുന്നു
മമ്മൂട്ടി ആരാധകർ കഴിഞ്ഞ കുറച്ച് മാസങ്ങളായി കാത്തിരുന്നത് ഈ ഒരു വിജയത്തിനായിട്ടാണ്. ഗ്രേറ്റ് ഫാദറിന് ശേഷം പറയത്തക്ക വിജയങ്ങൾ ഒന്നും ഇല്ലാതിരുന്ന സമയത്താണ് മമ്മൂട്ടി ഡെറിക് എബ്രഹാമായി തിയേറ്ററിലേക്ക് ഇടിച്ചുകയറിയത്.
ഷാജി പാടൂരിന്റെ ആദ്യ സിനിമയായ അബ്രഹാമിന്റെ സന്തതികൾ തേരോട്ടം തുടരുകയാണ്. ഒപ്പമിറങ്ങിയ സിനിമകളെ പിന്നിലാക്കി ബഹുദൂരം മുന്നിൽ ഓടുകയാണ് ഡെറിക്. കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രം യുഎഇ/ജിസിസി അടക്കുമുള്ള ഗള്‍ഫ് മേഖലകളിലേക്ക് എത്തിയത്. അവിടെ നിന്നും വലിയ സ്വീകരണം തന്നെയായിരുന്നു സിനിമയ്ക്ക ലഭിച്ചത്.
ഇപ്പോഴിതാ, റിലീസ് ചെയ്ത് വെറും 21 ദിവസങ്ങൾക്കുള്ളിൽ 11500 ഷോ കളിച്ചിരിക്കുകയാണ് ചിത്രം. കേരളത്തിലെ മാത്രം കണക്കാണിത്. കേരളത്തിലെത്തി ഒരാഴ്ച കൂടി കഴിഞ്ഞിട്ടാണ് സംസ്ഥാനത്തിന് പുറത്തേക്ക് സിനിമ റിലീസ് ചെയ്തിരുന്നത്. ജൂണ്‍ 22 ന് തമിഴ്‌നാട്ടിലേക്ക് എത്തിയ സിനിമ തുടക്കം മുതൽ മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്.
ഹിറ്റായി ഓടികൊണ്ടിരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ അന്യഭാഷകളിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഹിന്ദി ഡബ്ബിംഗ് അവകാശം മുംബൈയിലെ പ്രമുഖ കമ്പനിയ്ക്ക് വിറ്റതായി നിര്‍മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്‌തു. തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെയുള്ള ഭാഷകളിലേക്ക് ഡബ്ബ് റീമേക്ക് അവകാശങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയുള്ള ചർച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.