Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന് മോഹന്‍ലാലിനെ സംവിധാനം ചെയ്യാമെങ്കില്‍ ദിലീപിന് മമ്മൂട്ടിയെ ആയിക്കൂടേ?

Webdunia
വ്യാഴം, 26 ജൂലൈ 2018 (15:27 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ പൊളിറ്റിക്കല്‍ ത്രില്ലറില്‍ ഇന്ദ്രജിത്ത്, മുരളി ഗോപി, മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍ താരനിരയുണ്ട്. മുരളി ഗോപിയുടേതാണ് തിരക്കഥ. മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു സൂപ്പര്‍സ്റ്റാറായ പൃഥ്വി സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് ലൂസിഫറിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
 
അടുത്തകാലത്ത് മറ്റൊരു വാര്‍ത്ത ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജനപ്രിയനായകന്‍ ദിലീപ് സംവിധായകനാകുന്നു എന്നും ആദ്യചിത്രത്തില്‍ നായകനാകുന്നത് മമ്മൂട്ടിയാണെന്നുമായിരുന്നു ആ വാര്‍ത്ത. ഈ സിനിമയ്ക്കായി പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും വീണ്ടും ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ രചിക്കുന്നതും സംഗീതം നല്‍കുന്നതും നാദിര്‍ഷയായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അങ്ങനെയൊരു പ്രൊജക്ട് ഇല്ല എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്.
 
അത് വെറും റൂമറായിരുന്നു എന്നും ദിലീപ് ഉടന്‍ സംവിധായകനാകുന്നില്ല എന്നുമാണ് ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സിനിമ യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സഹസംവിധായകനായി സിനിമാജീവിതം ആരംഭിച്ച ദിലീപിന് ഒരു സിനിമ സംവിധാനം ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള ജോലിയല്ല. ഒരു സിനിമയില്‍ പോലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടില്ലാത്ത പൃഥ്വിക്ക് മോഹന്‍ലാലിനെ നായകനാക്കി സിനിമ സിനിമ ചെയ്യാമെങ്കില്‍ സഹസംവിധായകനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ദിലീപിന് ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനാവില്ലേ എന്നാണ് ദിലീപിന്‍റെയും മമ്മൂട്ടിയുടെയും ആരാധകര്‍ ചോദിക്കുന്നത്. 
 
അങ്ങനെയൊരു പ്രൊജക്ട് ഉടന്‍ സംഭവിക്കട്ടെയെന്നും അതൊരു മാസ് എന്‍റര്‍ടെയ്നറാവട്ടെയെന്നും അവര്‍ ആഗ്രഹിക്കുന്നു. ഒപ്പം ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം ഈ സിനിമയുടെ തിരക്കഥ ഒരുക്കുക കൂടി ചെയ്താല്‍ അതിനേക്കാള്‍ ആവേശകരമായ ഒരു വാര്‍ത്ത വേറെയുണ്ടാവില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments