Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര ഹൃദ്യം ആണ് ഈ മനുഷ്യന്റെ ചിരി, വല്ലാത്ത ഒരു പാകത അഭിനയത്തിൽ കാണുന്നുണ്ട്: ദിലീപിനെ കുറിച്ച് ആരാധകന്റെ പോസ്റ്റ്

എത്ര ഹൃദ്യം ആണ് ഈ മനുഷ്യന്റെ ചിരി, വല്ലാത്ത ഒരു പാകത അഭിനയത്തിൽ കാണുന്നുണ്ട്: ദിലീപിനെ കുറിച്ച് ആരാധകന്റെ പോസ്റ്റ്
, വെള്ളി, 22 ഫെബ്രുവരി 2019 (12:54 IST)
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച പ്രതികാരങ്ങളുമായി തീയേറ്ററുകൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ദിലീപിന്റെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിനെക്കുറിച്ചുള്ള അമൽ ജോസ് എന്ന യുവാവിന്റെ കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധേയമായി.ഫേസ്ബുക്ക് ഫിലിം ഗ്രൂപ്പായ മൂവി സ്ട്രീറ്റിലാണ് അമൽ ജോസ് പോസ്റ്റ് പങ്കു വച്ചത്.
 
അമൽ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
വേദനകൾ ആണ് , ആലയിലെ തീ പോലെ ഒരു കലാകാരനെ മിനുക്കി എടുക്കുന്നത് എന്നു എവിടെയോ വായിച്ചിട്ടുണ്ട്. ദിലീപിന്റെ കാര്യത്തിൽ അതു വളരെ സത്യം ആണെന്ന് ഇപ്പോൾ തോന്നുണ്ട്. വെൽക്കം റ്റു സെൻട്രൽ ജയിലിൽ കോപ്രായം കാണിച്ച ദിലീപല്ല കോടതി സമക്ഷം ബാലൻ വക്കീലിൽ കാണുന്നത്. വല്ലാത്ത ഒരു പാകത ആ മനുഷ്യന്റെ അഭിനയത്തിൽ കാണുന്നുണ്ട്.
 
വിക്കു കൊണ്ടു കോടതിയിലും, ജീവിതത്തിലും ഒക്കെ പരാജയപ്പെടുന്ന ഒരു മനുഷ്യന്റെ കഥ ആയാണ് ആണ് സിനിമ തുടങ്ങുന്നതെങ്കിലും നയാളുടെ നാട്ടിലേക്കുള്ള യാത്ര സിനിമയുടെ മൂഡ് ഒരു നിമിഷം മാറ്റുന്നുണ്ട്.എത്ര ഹൃദ്യം ആണ് ഈ മനുഷ്യന്റെ ചിരി, നമ്മുടെ ഒക്കെ അയൽക്കാരായ സതീഷോ, സുരേഷോ ഒക്കെ പോലെ തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം ആയി മാറാൻ ദിലീപിന് നിമിഷങ്ങൾ കൊണ്ട് കഴിയുന്നു.
 
ഇതിനെല്ലാം ശേഷം സിനിമ ഒരു ക്രൈം ത്രില്ലർ സ്വഭാവത്തിലേക്ക് മാറുകയാണ്, കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ കോമഡി ത്രില്ലർ. കഥയുടെ സീരിയസ് നെസ് കളയാതെ തന്നെ ആണ് തീയേറ്ററിന് ഇളക്കി മറിക്കുന്ന കോമഡി കൾക്ക് അവിടെ തിരി കൊളുതപ്പെടുന്നത്.സിദ്ധിക്ക്, ട്രിപ്പിങ് ഫാദർ ആയി കത്തി കയറിയപ്പോൾ അജുവും സുരാജ് ഉം മികച്ച പിന്തുണ നൽകി. ബിന്ദു പണിക്കരും കുറെ നാളുകൾക്കു ശേഷം ആണ് ഒരു മികച്ച കോമഡി ലൈനിൽ അഭിനയിക്കുന്നത് എന്നു തോന്നുന്നു.
 
ചിത്രത്തിന്റെ എൻഡ് ക്രെഡിറ്‌സ് ഇൽ ഇതു ബി ഉണ്ണികൃഷ്ണനും കൂട്ടുകാരും ചേർന്നൊരുക്കിയ ഒരു ചിത്രം എന്നു എഴുതി കാണിക്കുന്നത്തിലെ മിതത്വം അദ്ദേഹം ഈ സിനിമയുടെ എഴുത്തിലും, സംവിധാനത്തിലും കാത്തു സൂക്ഷിച്ചിട്ടുണ്ട്. കളീഷേ കൾ ഒഴിവാക്കി, ഒരുക്കിയിരിക്കുന്ന ഒരു ബി ഉണ്ണികൃഷ്ണൻ ത്രില്ലർ ആണ് ബാലൻ വക്കീൽ. ധൈര്യം ആയി ടിക്കറ്റ് എടുക്കാവുന്ന ഒരു ചിത്രം. (ഫോട്ടോസിന് കടപ്പാട്: ഫേസ്ബുക്ക്)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകൾ സിനിമയാകുന്നു- ട്രെയിലർ പുറത്ത്