Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമലീലയ്ക്ക് ശേഷം ദിലീപിന്റെ 'ബാന്ദ്ര', രണ്ടാമത്തെ ടീസര്‍ നാളെ എത്തും

Bandra second teaser dileep actor Bandra

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (15:02 IST)
ദിലീപിന്റെ അടുത്ത റിലീസ് 'ബാന്ദ്ര' തന്നെ, നവംബറില്‍ സിനിമ പ്രദര്‍ശനത്തിന് എത്തും. രാമലീലയ്ക്ക് ശേഷം ദിലീപ് - അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പാന്‍ ഇന്ത്യന്‍ താരനിര അണിനിരക്കുന്നു.തമന്നയാണ് നായിക. സിനിമയുടെ രണ്ടാമത്തെ ടീസര്‍ നാളെ വൈകുന്നേരം 6 മണിക്ക് പുറത്ത് വരും.
തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.സംഗീതം: സാം സി എസ്.ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് ഡാന്‍സ് കൊറിയോഗ്രാഫേഴ്സ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍ സ്‌ക്വാഡ് 75 കോടി ക്ലബില്‍ ! മെഗാസ്റ്റാറിന് 100 കോടി ക്ലബില്‍ കയറാന്‍ പറ്റുമോ?