Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

കണ്ണൂര്‍ സ്‌ക്വാഡ് 75 കോടി ക്ലബില്‍ ! മെഗാസ്റ്റാറിന് 100 കോടി ക്ലബില്‍ കയറാന്‍ പറ്റുമോ?

അതേസമയം മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി കളക്ഷന്‍ ആകാന്‍ കണ്ണൂര്‍ സ്‌ക്വാഡിന് സാധിച്ചേക്കില്ല

Kannur Squad in 75 cr club
, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (14:05 IST)
മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് 75 കോടി ക്ലബില്‍. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷനാണ് 18 ദിവസം കൊണ്ട് 75 കോടി കടന്നത്. കേരളത്തില്‍ നിന്ന് 37 കോടിയിലേറെ ചിത്രം കളക്ട് ചെയ്തപ്പോള്‍ കേരളത്തിനു പുറത്ത് നിന്ന് ആറ് കോടിയോളം കളക്ട് ചെയ്യാന്‍ സാധിച്ചു. അടുത്ത വീക്കെന്‍ഡോടു കൂടി ചിത്രത്തിനു 80 കോടി ക്ലബില്‍ കയറാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. 
 
അതേസമയം മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി കളക്ഷന്‍ ആകാന്‍ കണ്ണൂര്‍ സ്‌ക്വാഡിന് സാധിച്ചേക്കില്ല. വിജയ് ചിത്രം ലിയോ 19-ാം തിയതി റിലീസ് ചെയ്യുന്നത് കണ്ണൂര്‍ സ്‌ക്വാഡിന് തിരിച്ചടിയാകും. കേരളത്തിലെ മിക്ക സ്‌ക്രീനുകളിലും ലിയോ പ്രദര്‍ശിപ്പിക്കും. ഇത് കണ്ണൂര്‍ സ്‌ക്വാഡിന് തിരിച്ചടിയാകും. 
 
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഏകദേശം 30 കോടിക്കടുത്ത് ചിത്രത്തിനായി ചെലവഴിച്ചെന്നാണ് കണക്ക്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിനെ ഒതുക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നോ? അന്ന് തിലകന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ