Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകരെ നിരാശയിലാഴ്‌ത്താൻ ദിലീപിന് കഴിയില്ല; ബാലൻ വക്കീൽ ജനുവരിയിലെത്തും

ആരാധകരെ നിരാശയിലാഴ്‌ത്താൻ ദിലീപിന് കഴിയില്ല; ബാലൻ വക്കീൽ ജനുവരിയിലെത്തും

ആരാധകരെ നിരാശയിലാഴ്‌ത്താൻ ദിലീപിന് കഴിയില്ല; ബാലൻ വക്കീൽ ജനുവരിയിലെത്തും
, വെള്ളി, 23 നവം‌ബര്‍ 2018 (10:55 IST)
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന 'കോടതി സമക്ഷം ബാലന്‍ വക്കീലി‍'ന്റെ ചിത്രീകരണം ഏറെക്കുറേ പൂർത്തിയായി. ചിത്രത്തിന്റെ ഡബ്ബിംഗ് ഉള്‍പ്പടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് അണിയറപ്രവർത്തകർ ഇപ്പോൾ.
 
അഭിഭാഷകന്റെ വേഷത്തിൽ ദിലീപ് എത്തുന്ന ചിത്രത്തിന്റെ ഒരു ഗാനരംഗം കൂടി മാത്രമേ ചിത്രീകരിക്കാൻ ബക്കിയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. 
 
അതേസമയം, ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വിക്കുള്ള ഒരു അഭിഭാഷകനായാണ് താരം എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
 
വില്ലൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമാണ് ഉണ്ണികൃഷ്‌ണൻ ദിലീപിനെ നായകനാക്കി ചിത്രമൊരുക്കുന്നത്. പാസഞ്ചർ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതകൂടി ഇതിനുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂക്ക തകർക്കുകയാണ്; ഇന്ത്യൻ സിനിമയുടെ വിസ്‌മയമാകാൻ പേരൻപ് ഒരുങ്ങുന്നു