ദിലീപിന്റെ പ്രൊഫസർ ഡിങ്കനിൽ വിജയ് സേതുപതിയും?
ദിലീപിന്റെ പ്രൊഫസർ ഡിങ്കനിൽ വിജയ് സേതുപതിയും?
പ്രൊഫസർ ഡിങ്കൻ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ദിലീപ്. നിലവിൽ ബാങ്കോക്കിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഇപ്പോൾ ഷൂട്ടിംഗ് തിരക്കുമായി ബന്ധപ്പെട്ട് തമിഴ് നടൻ വിജയ് സേതുപതിയും ബാങ്കോക്കിൽ തന്നെയാണ്.
ബാങ്കോക്കിലെ ചിത്രീകരണത്തിനിടെ മലയാളത്തിന്റെ ജനപ്രിയ നായകനെ വിജയ് സേതുപതി കണ്ടുമുട്ടിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ആദ്യത്തെ ചിത്രമായതുകൊണ്ടുതന്നെ ആരാധകർ അത് ഏറ്റെടുത്തിരിക്കുകയാണ്.
എന്നാൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകരുടെ സംശയം ഇതൊന്നുമല്ല. പ്രൊഫസർ ഡിങ്കൻ ചിത്രത്തിൽ വിജയ് സേതുപതിയും ഉണ്ടോ എന്നറിയാനാണ് എല്ലാവർക്കും തിടുക്കം. മക്കൾ സെൽവൻ കൂടെ ദിലീപ് ചിത്രത്തിൽ എത്തുമെങ്കിൽ പൊളിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.