Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞങ്ങളുടെ ചാപ്റ്റർ കഴിഞ്ഞു, അവർ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ, ഇതായിരിക്കും വിധി'; റോബിനെക്കുറിച്ച് ദിൽഷ

ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.

Dilsha about robin and arathi

നിഹാരിക കെ.എസ്

, ചൊവ്വ, 25 മാര്‍ച്ച് 2025 (15:20 IST)
റിയാലിറ്റി ഷോകളിലൂടെയും ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ വിന്നർ ആയ ആദ്യത്തെ ലേഡി ആയിരുന്നു ദിൽഷ. ഷോയിൽ വെച്ച് റോബിൻ രാധാകൃഷ്ണനുമായി ദിൽഷ പ്രണയത്തിലായിരുന്നു. എന്നാൽ, ആ പ്രണയം ഷോ കഴിഞ്ഞ് പുറത്തിറങ്ങി അധികം വൈകും മുൻപ് അവസാനിക്കുകയായിരുന്നു. ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് ദിൽഷ. 
  
'ബിഗ് ബോസിന് ശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി. എവിടെപ്പോയാലും ആളുകൾ തിരിച്ചറിയും. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടി. കൊളാബ് ഷൂട്ടുകളൊക്കെ വരുന്നുണ്ട്. അതൊക്കെ ബിഗ് ബോസ് കാരണം സംഭവിച്ചതാണ്. ബിഗ് ബോസിനു ശേഷം ഒരു സിനിമയിലും അഭിനയിച്ചിരുന്നു. ജാസ്മിൻ, ഡോക്ടർ, ബ്ലെസി ഒക്കെ നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങിയ ശേഷം എല്ലാവരും അവരുടേതായ ജീവിതത്തിന്റെ തിരക്കുകളിലാണ്. ചിലരുമായി കോണ്ടാക്ട്ക് ഉണ്ട്..
 
ഡോക്ടറുടെ കല്യാണം കഴിഞ്ഞതിന്റെ വീഡിയോസ് കണ്ടിരുന്നു. ഞങ്ങളുടെ ചാപ്റ്റർ കഴിഞ്ഞു. ഇനി പുതിയ ചാപ്റ്റർ ആണ്. അവർ അതിൽ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ. ചിലപ്പോൾ അത് ഇങ്ങനെ പോകാനായിരിക്കും വിധി. പുറത്ത് വന്ന ശേഷം ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. സൈബർ ബുള്ളിയിങ്ങ് കുറേ അനുഭവിച്ചു. ആ സമയത്ത് ഞാൻ വിചാരിച്ചിട്ടുണ്ട് പോകണ്ടായിരുന്നുവെന്ന്. ഞാൻ കാരണം ആണല്ലോ മാതാപിതാക്കൾക്ക് തെറിവിളി കേൾക്കേണ്ടി വരുന്നത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്', ദിൽഷ കൂട്ടിച്ചേർത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഊഹാപോഹങ്ങള്‍ക്കു വിരാമം; എമ്പുരാനില്‍ ഉള്ളത് മമ്മൂട്ടിയോ ഫഹദോ അല്ല !