ഞങ്ങള്‍ക്കിടയില്‍ മത്സരമൊന്നും ഇല്ല; മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍
ഗലാട്ടാ പ്ലസിനു നല്‍കിയ അഭിമുഖത്തില്‍ ഭരദ്വാജ് രംഗനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം
മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു സംസാരിച്ച് മോഹന്‍ലാല്‍. തങ്ങള്‍ തമ്മില്‍ വളരെ അടുത്ത സൗഹൃദമാണെന്നും പരസ്പരം മത്സരമില്ലെന്നും ലാല്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനു നല്‍കിയ അഭിമുഖത്തില്‍ ഭരദ്വാജ് രംഗനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മമ്മൂട്ടിക്കൊപ്പം മഹേഷ് നാരായണന്‍ ചിത്രം ചെയ്യുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ എപ്പോഴും സൗഹൃദമാണ്. മലയാള സിനിമയില്‍ എല്ലാവരും ഒരു കുടുംബം പോലെയാണ്. ഞങ്ങള്‍ തമ്മില്‍ മത്സരമൊന്നും ഇല്ല. പരസ്പരം പ്രശംസിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ആളുകള്‍ക്ക് വേണമെങ്കില്‍ മത്സരം പോലെയൊക്കെ ചിന്തിക്കാം. അത് എല്ലാ കാലത്തും സിനിമയില്‍ ഉണ്ട്. എംജിആര്‍-ശിവാജി ഗണേഷന്‍, നസീര്‍-മധു അങ്ങനെ,' മോഹന്‍ലാല്‍ പറഞ്ഞു.