Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty - Mahesh Narayanan: മമ്മൂട്ടി കൊച്ചിയിലേക്ക്, മേയ് പകുതിയോടെ മഹേഷ് പടത്തില്‍

ഒന്നര മാസത്തിലേറെയായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം

Mammootty

രേണുക വേണു

, ശനി, 26 ഏപ്രില്‍ 2025 (16:53 IST)
Mammootty - Mahesh Narayanan: മമ്മൂട്ടി കൊച്ചിയിലേക്ക്. ഒരു മാസത്തിലേറെയായി ചെന്നൈയില്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി കൊച്ചി പനമ്പിള്ളിനഗറിലെ വീട്ടിലേക്കാണ് എത്തുക. 
 
ഒന്നര മാസത്തിലേറെയായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. മേയ് പകുതിയോടെ വീണ്ടും സിനിമ തിരക്കുകളിലേക്ക് സജീവമാകാനാണ് തീരുമാനം. മഹേഷ് നാരായണന്‍ ചിത്രത്തിലായിരിക്കും മമ്മൂട്ടി ആദ്യം ജോയിന്‍ ചെയ്യുക. ഈ സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്. മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഡല്‍ഹി ഷെഡ്യൂളിനിടയിലാണ് മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നുണ്ട്. 
 
മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്യുന്ന ഓഫ് ബീറ്റ് ചിത്രത്തിലോ നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലോ ആയിരിക്കും മമ്മൂട്ടി അഭിനയിക്കുക. അന്‍വര്‍ റഷീദിന്റെ പുതിയ സിനിമയില്‍ മമ്മൂട്ടിയായിരിക്കും നായകനെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thudarum Worldwide Collection: 'മൗത്ത് പബ്ലിസിറ്റിയേക്കാള്‍ വലിയ പ്രൊമോഷന്‍ ഉണ്ടോ'; 'തുടരും' ആദ്യദിനം 14 കോടി !