വളയം പിടിച്ച പേളി വാർത്തകളിൽ നിറഞ്ഞു; വെറും ഊളത്തരമെന്ന് സംവിധായകൻ നിഷാദ്

ഇത്തരം ഊളത്തരങ്ങൾ മാധ്യമങ്ങൾ അവഗണിക്കേണ്ട കാലം കഴിഞ്ഞെന്നു നിഷാദ് കുറിച്ചു...

വ്യാഴം, 9 മെയ് 2019 (13:20 IST)
ഏറെ ചർച്ചകൾക്കും ആഘോഷങ്ങൾക്കും ഒടിവിൽ ബിഗ് ബോസിലെ പ്രണയജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ഞായറാഴ്ച ക്രിസ്ത്യൻ മതാചാരപ്രകാരവും ഇന്നലെ ഹിന്ദു മതാചാരപ്രകാരവുമായിരുന്നു വിവാഹം. 
 
വിവാഹത്തിന് ശേഷമുള്ള വധൂവരന്മാരുടെ യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്. പേളിയാണ് കാര്‍ ഡ്രൈവ് ചെയ്യുന്നത്. സാധാരണ വിവാഹങ്ങളില്‍ കാണാറുള്ളത് വരനും വധുവും യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവര്‍ മറ്റൊരാളായിരിക്കും.
 
വധു വളയം പിടിക്കുന്നത് ഒരല്‍പ്പം വെറൈറ്റി ആണ്. കാറിൽ പേളിയും ശ്രീനിഷും മാത്രമാണുള്ളത്. വിവാഹ വസ്ത്രത്തിൽ തന്നെയാണ് യാത്ര. മാധ്യമങ്ങൾ ആഘോഷമാക്കിയ ഈ വാർത്തക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായൻ എം എ നിഷാദ് .
 
ഇതൊക്കെ ഒരു വാർത്തയാണോ ?ഇത്തരം ഊളത്തരങ്ങൾ മാധ്യമങ്ങൾ അവഗണിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എന്നാണ് ഇവരുടെ ഈ വാർത്ത പങ്കു വച്ച് കൊണ്ട് എം എ നിഷാദ് ചോദിക്കുന്നത്. വേറെയും വാർത്തകൾ ഈ നാട്ടിൽ നടക്കുന്നുണ്ട് എന്ന ട്രോളും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിക്കില്ലാത്ത പ്രശ്നമാണ് ഫാൻസ്‌കാർക്ക്? ‘പാർവതി പറഞ്ഞതിൽ മമ്മൂക്കയ്ക്ക് പ്രശ്നമൊന്നും ഇല്ല, ഫാൻസ് ആണ് പ്രശ്നക്കാർ‘: ബോബി