മോദിയെയും ധോണിയെയും വിമർശിക്കുന്നത് നിർത്തൂ; പിന്തുണയുമായി പ്രിയദർശൻ

ഫേസ്ബുക്കിലൂടെയാണ് പ്രിയദർശൻ ഇരുവർക്കും പിന്തുണ അറിയിച്ചുകൊണ്ട് പോസ്റ്റിട്ടത്.

ബുധന്‍, 3 ജൂലൈ 2019 (13:28 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ലോകകപ്പില്‍ ധോണിയുടെ കളിയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രിയന്റെ പ്രതികരണം.ഫേസ്ബുക്കിലൂടെയാണ് പ്രിയദർശൻ ഇരുവർക്കും പിന്തുണ അറിയിച്ചുകൊണ്ട് പോസ്റ്റിട്ടത്. 
 
മോദിയെയും ധോണിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തൂ, രണ്ട് പേരും നമ്മുടെ രാജ്യത്തിന്റെ യശസ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
ലോകകപ്പിലെ കഴിഞ്ഞ മത്സരങ്ങളില്‍ സ്‌കോറിംഗിലെ വേഗത കുറവിന്റെ പേരില്‍ ധോണിക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലും ധോണിക്ക് ആക്രമിച്ചു കളിക്കാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന് നേരെയുള്ള വിമര്‍ശനങ്ങളും ശക്തമായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ചേട്ടന്റെ കൂടെയുള്ളവരുടെ ഉടായിപ്പ് കണ്ടു മടുത്തു’; തെറ്റിപ്പിളർന്ന് മോഹൻലാൽ ഫാൻസ്