Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷൻ, ‘മാമാങ്കം’ ഗെയിം പുറത്തിറങ്ങി

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷൻ, ‘മാമാങ്കം’ ഗെയിം പുറത്തിറങ്ങി

ചിപ്പി പീലിപ്പോസ്

, വ്യാഴം, 10 ഒക്‌ടോബര്‍ 2019 (12:53 IST)
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട പ്രമോഷന്‍ രീതികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാമാങ്കം ടീം. ഇതിന്റെ ഭാഗമായി മാമാങ്കം ഗെയിം പുറത്തിറങ്ങി. 
 
മമ്മൂട്ടിയാണ് മാമാങ്കം ഗെയിം ലോഞ്ച് ചെയ്തത്. സംവിധായകന്‍ എം. പദ്മകുമാര്‍, ബി. ഉണ്ണികൃഷ്ണന്‍, റാം, നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യമെന്ന് ലോഞ്ചിംഗ് നിര്‍വ്വഹിച്ച് മമ്മൂട്ടി പറഞ്ഞു.
 
മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
 
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രം നവംബര്‍ 21ന് തിയേറ്ററുകളിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അങ്ങനെ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു'; 50ആം പിറന്നാൾ ആഘോഷിച്ച് സലിംകുമാർ