എന്നോട് ദേഷ്യപ്പെട്ടു, സെറ്റിലുള്ള എല്ലാവരോടും ദേഷ്യപ്പെടുന്നുണ്ടായിരുന്നു: ധനുഷിനെ കുറിച്ച് ദിവ്യ പിള്ള
ധനുഷിന്റെ മുൻകോപത്തെ കുറിച്ച് ദിവ്യ പിള്ള
മലയാളികൾക്ക് സുപരിചിതയാണ് ദിവ്യ പിള്ള. ധനുഷ് സംവിധാനം ചെയ്ത രായൻ എന്ന ചിത്രത്തിൽ ദിവ്യ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. അഞ്ച് ദിവസം മാത്രമായിരുന്നു ദിവ്യയ്ക്ക് ഷൂട്ട് ഉണ്ടായിരുന്നത്. ധനുഷ് നേരിട്ട് ദിവ്യയെ സമീപിക്കുകയായിരുന്നു. സെറ്റിൽ വെച്ചുണ്ടായ അനുഭവം ദിവ്യ തുറന്നു പറയുന്നു. ആദ്യ ദിവസം തന്നെ ധനുഷ് തന്നോട് ദേഷ്യപ്പെട്ടുവെന്നും അതിനുള്ള സാഹചര്യവും അടുത്തിടെ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ദിവ്യ പങ്കുവെച്ചു.
സെറ്റിൽ എത്താൻ വൈകിയത് മൂലം ധനുഷ് തന്നോട് രോഷത്തോടെയാണ് സംസാരിച്ചതെന്നും ദിവ്യ പറയുന്നു. രായന്റെ ഷൂട്ടിന് ലൊക്കേഷനിൽ എത്താൻ ഞാൻ രണ്ട് മണിക്കൂർ ലേറ്റായി. കാരണം സെറ്റിലെ കാര്യങ്ങൾ നോക്കുന്നവരുടെ കമ്യൂണിക്കേഷൻ പ്രോബ്ലം കൊണ്ടാണ്. ആദ്യ ദിവസമാണ് ഞാൻ രണ്ട് മണിക്കൂർ ലേറ്റായത്. കോസ്റ്റ്യൂം ട്രയൽ ചെയ്തിട്ട് ഷൂട്ട് തുടങ്ങാം എന്ന രീതിയിലാണ് എന്നോട് സംസാരിച്ചത്. അഞ്ച് ദിവസമാണ് എനിക്ക് ഷൂട്ട് പറഞ്ഞിരുന്നത്. അഞ്ച് ദിവസമേയുള്ളു... ദിവ്യ ചെയ്യുമോയെന്ന് ചോദിച്ചാണ് എന്നെ അവർ അപ്രോച്ച് ചെയ്തത്.
പുള്ളി (ധനുഷ്) തന്നെയാണ് എന്നെ അപ്രോച്ച് ചെയ്തത്. അങ്ങനെ ഞാൻ ചെയ്യാമെന്ന് ഓക്കെ പറയുകയായിരുന്നു. യെസ് മാം... പ്ലീസ് സിറ്റ് എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്ന ധനുഷിനെയാണ് ഞാൻ കണ്ടിട്ടുള്ളത്. മീറ്റിങിന്റെ സമയത്തൊക്കെ അങ്ങനെയാണ് സംസാരിച്ചിരുന്നത്. എന്നാൽ ഞാൻ സെറ്റിൽ ലേറ്റായി വന്നപ്പോൾ... കണ്ടയുടൻ 'യു ആർ ലേറ്റ്' എന്ന് ദേഷ്യത്തോടെ പറയുന്ന ധനുഷിനെയാണ് കണ്ടത്.
മാത്രമല്ല സെറ്റിലെ മറ്റ് എല്ലാ താരങ്ങളേയും പിടിച്ച് ധനുഷ് ഫയർ ചെയ്യുന്നുണ്ടായിരുന്നു. സന്ദീപ് കിഷനോട് വരെ ദേഷ്യപ്പെടുകയും തമിഴിൽ ചീത്ത പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് തോന്നി ഈശ്വര... അടുത്തത് എനിക്ക് ആയിരിക്കുമല്ലോയെന്ന്. ഞാൻ ലേറ്റായതിൽ ആൾക്ക് ദേഷ്യമുണ്ടായിരുന്നു. അത് മുഖത്ത് നിന്നും അറിയാമായിരുന്നു', ദിവ്യ പിള്ള പറഞ്ഞു.