Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ കുമ്മാട്ടി'; ദര്‍ശനയ്ക്ക് പിറന്നാള്‍ ആശംസകളുമായി കൂട്ടുകാരി ദിവ്യ പ്രഭ

'എന്റെ കുമ്മാട്ടി'; ദര്‍ശനയ്ക്ക് പിറന്നാള്‍ ആശംസകളുമായി കൂട്ടുകാരി ദിവ്യ പ്രഭ

കെ ആര്‍ അനൂപ്

, ശനി, 17 ജൂണ്‍ 2023 (15:11 IST)
സിനിമയ്ക്ക് അപ്പുറം അടുത്ത സുഹൃത്തുക്കളാണ് നടി ദിവ്യ പ്രഭയും ദര്‍ശന. കൂട്ടുകാരിയെ സ്‌നേഹത്തോടെ കുമ്മാട്ടി എന്നാണ് ദിവ്യ വിളിക്കാറുള്ളത്.
 
'നീ എന്നേക്കും എന്റെ കുമ്മാട്ടി ആയിരിക്കും'-എന്ന് കുറിച്ച് കൊണ്ടാണ് ദിവ്യ പ്രഭ ദര്‍ശനക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
 
തെലുങ്ക് സിനിമയിലും താരം അരങ്ങേറ്റം കുറിക്കുന്നതിനാല്‍ ഈ വര്‍ഷം ദര്‍ശനയെ സംബന്ധിച്ചിടത്തോളം ഇത്തിരി സ്‌പെഷ്യലാണ്. അനുപമ പരമേശ്വരന്റെ റോഡ് മൂവിയിലാണ് നടി അഭിനയിക്കുക.
 
1988 ജൂണ്‍ 17ന് ജനിച്ച നടിക്ക് 
 പ്രായം 35 വയസ്സാണ്. 2014 പുറത്തിറങ്ങിയ ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു എന്ന ചിത്രത്തിലൂടെയാണ് അഭിനയം ലോകത്തേക്ക് ദര്‍ശന എത്തുന്നത്. ആഷിക് അബു സംവിധാനം ചെയ്ത മായാനദി, വൈറസ് തുടങ്ങിയ സിനിമകള്‍ വഴിത്തിരിവായി.വിജയ് സൂപ്പറും പൗര്‍ണമിയും,കൂടെ , ഹൃദയം ,ജയ ജയ ജയ ജയ ഹേ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
   
 
സോണി ലിവില്‍ പ്രദര്‍ശനം തുടരുന്ന പുരുഷ പ്രേതം എന്ന സിനിമയായിരുന്നു നടിയുടെ ഒടുവില്‍ റിലീസ് ആയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിദ്യാഭ്യാസം മാത്രം ആര്‍ക്കും മോഷ്ടിക്കാന്‍ സാധിക്കില്ല'; വിദ്യാര്‍ത്ഥികളോട് വിജയ്, വീഡിയോ