Webdunia - Bharat's app for daily news and videos

Install App

നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

ദിലീപിന് പിന്നാലെ ദിവ്യ ഉണ്ണിയും

Webdunia
തിങ്കള്‍, 5 ഫെബ്രുവരി 2018 (08:58 IST)
പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
 
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വളരെ ലളിതമായിട്ടായിരുന്നു വിവാഹം. 2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്തിൽ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ ദിവ്യക്ക് രണ്ട് മക്കളുമുണ്ട്.
 
ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി. സിനിമാമേഖലയിൽ ഇതിനു മുൻപ് രണ്ടാം തവണ വിവാഹിതരായത് കാവ്യാ മാധവനും ദിലീപും ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments