കഴിഞ്ഞ 89 വർഷവും ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധതിയിൽ ആയിരുന്നുവെന്ന് ഡബ്ല്യുസിസി
ഫെഫ്കയെ അഭിനന്ദിച്ച് ഡബ്ല്യുസിസി, കൂട്ടത്തില്‍ താരസംഘടനയായ അമ്മയ്ക്കിട്ട് ഒരു കുത്തും
മലയാള സിനിമയിൽ ഫെഫ്കയുടെ നേതൃത്വത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി പുതിയ വനിതാ സംഘടന രൂപം കൊണ്ടു. ഇതിന്റെ കോർഡിനേഷൻ കമ്മിറ്റി ആദ്യ യോഗം കൊച്ചിയിൽ ഇന്നലെ ചേർന്നു. സംഘടനയ്ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തി.
89 വര്‍ഷം നിലനിന്നിരുന്ന സമ്പ്രദായത്തിന് 90ആം വര്‍ഷം ഉണ്ടായ മാറ്റത്തിന് കാരണമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും സംഘടന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക ഇന്നു മുതല്‍ മാറി എന്നതില്‍ ഓരോ ഡബ്ല്യു.സി.സി. അംഗത്തിനും തുല്യതയില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാതെയും ആഹ്ലാദിക്കാതെയും വയ്യ.
അതായത് 89 വര്‍ഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാര്‍ത്യത്തില്‍ നിന്നും തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വര്‍ഷം നാം ഉയര്‍ത്തിയ കൊടി ഒരു നിമിത്തമായതില്‍ നമുക്ക് അഭിമാനിക്കാം , ആഹ്ലാദിക്കാം. സ്ത്രീകള്‍ക്ക് സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയില്‍ കഴിയുന്ന ഓരോ സംഘടനക്കും ഇതൊരു മാതൃകയായി മാറട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.
ഡബ്ലുസിസിയ്ക്ക് പുറമെ ഇതാദ്യമായാണ് മറ്റൊരു വനിതാ സംഘടനയുമായി മലയാള സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയില്‍ ആദ്യ വനിതാ കൂട്ടായ്മയായ ഡബ്ലുസിസി രൂപീകരിച്ചത്.