Webdunia - Bharat's app for daily news and videos

Install App

കെട്ടാന്‍ മുട്ടി നില്‍ക്കുകയായിരുന്നു ഞാന്‍, ഞങ്ങളുടെ ജീവിതത്തില്‍ ആരും ഇടപെടരുത്: ദിയ കൃഷ്ണ

എന്റെ വ്‌ലോഗും ബിസിനസും ലൈഫുമായി പോകുന്നു. എനിക്ക് വേണ്ടത് എന്റെ ഭര്‍ത്താവും കുട്ടികളുമാണ്

കെ ആര്‍ അനൂപ്
വ്യാഴം, 29 ഓഗസ്റ്റ് 2024 (08:34 IST)
ദിയ കൃഷ്ണ- അശ്വിന്‍ ഗണേഷ് വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. പ്രണയകാലം കഴിഞ്ഞ് ഇരുവരും സെപ്റ്റംബറില്‍ വിവാഹിതരാകാന്‍ പോകുകയാണ്. വീട്ടില്‍ ഒരുക്കങ്ങള്‍ എല്ലാം തുടങ്ങി കഴിഞ്ഞു. അതിനിടയില്‍ ഒരു അഭിമുഖത്തിനിടയില്‍ ദിയ പറഞ്ഞ കാര്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
 
'എല്ലാവര്‍ക്കും അറിയാമായിരുന്നു. അയല്‍വക്കത്തെ ആന്റിമാര്‍ക്ക് വരെ അറിയാമായിരുന്നു എന്ന് തോന്നുന്നു. ഏറ്റവും കൂടുതല്‍ ചാട്ടം എനിക്ക് തന്നെ ആയിരുന്നു. കെട്ടാന്‍ വേണ്ടി മുട്ടിക്കിടക്കുകയായിരുന്നു ഞാന്‍. വിവാഹം ചെയ്യാനും കുട്ടികളുണ്ടാകാനും വീട്ടില്‍ എനിക്കായിരുന്നു ഏറ്റവും താല്‍പര്യം. ഉന്നാലേ... എന്ന ഗാനത്തിലേത് പോലെ. ആ പാട്ടില്‍ ഒരു ഷോട്ടില്‍ അവര്‍ ഗര്‍ഭിണിയും അടുത്ത ഷോട്ടില്‍ കൊച്ച് വരും. ആ പെട്ടെന്നുള്ള വൈബ് ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്.എനിക്ക് ആ ലൈഫാണ് എനിക്കിഷ്ടം. എല്ലാവരും എന്നെ ശ്രദ്ധിക്കണം എന്നൊന്നും എനിക്കില്ല.

എന്റെ വ്‌ലോഗും ബിസിനസും ലൈഫുമായി പോകുന്നു. എനിക്ക് വേണ്ടത് എന്റെ ഭര്‍ത്താവും കുട്ടികളുമാണ്. എന്റെയടുത്ത് വേറാരും ഒരു സംസാരത്തിനും വരണ്ട. ഞങ്ങളുടെ ലോകം. എന്റെ ഫാമിലിയുടെ സൈഡില്‍ നിന്നും ആരും എന്റെ കൊച്ചിന്റെ കാര്യത്തില്‍ ഇടപെടരുത്. അശ്വിന്റെ കുടുംബത്തില്‍ നിന്നും ആരും ഇടപെടരുത്.ഞങ്ങളുടെ ജീവിതം ഞങ്ങള്‍ തീരുമാനിക്കണം',- ദിയ കൃഷ്ണ പറഞ്ഞു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments