Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്ന സിനിമ പോലൊരു ജീവിതമാണ് പ്ലാന്‍ ചെയ്യുന്നത്:ശ്രീവിദ്യ മുല്ലച്ചേരി

Plans a life like a movie 'Life is Beautiful': Sreevidya Mullachery

കെ ആര്‍ അനൂപ്

, ബുധന്‍, 28 ഓഗസ്റ്റ് 2024 (21:28 IST)
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ ആണ് വരന്‍. കഴിഞ്ഞവര്‍ഷം ജനുവരി 22ന് വിവാഹനിശ്ചയം നടന്നിരുന്നു. നീണ്ടകാലത്തെ പ്രണയത്തിനുശേഷം ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഇരുവരുടെയും സ്വപ്നങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. 
 
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രം പോലുള്ള ജീവിതമാണ് തങ്ങള്‍ പ്ലാന്‍ ചെയ്യുന്നതെന്നും എന്നാല്‍ മേജര്‍ രവിയുടെ സിനിമയെ പോലെ പൊട്ടലും ചീറ്റലും സന്തോഷവുമൊക്കെയാകും നടക്കാന്‍ പോകുന്നതെന്നും രണ്ടാളും പറഞ്ഞു.
 
 ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഇടാനായി കണ്ടെത്തി വച്ചിരിക്കുന്ന പേരും വീഡിയോയില്‍ രണ്ടാളും പറയുന്നത്. അധികം ആര്‍ക്കും ഇല്ലാത്ത ഒരു പേരിടാന്‍ ആണ് തനിക്ക് താല്‍പര്യമെന്നാണ് ശ്രീവിദ്യ പറയുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയതായി താരങ്ങള്‍ പറഞ്ഞു.ശബരിനാഥാണ് സ്‌റ്റൈലിസ്റ്റായി വരുന്നതെന്നും അദ്ദേഹം കൂടെയുള്ളത് കൊണ്ട് ഒരു ടെന്‍ഷനും ഇല്ലെന്നും നടി പറയുന്നുണ്ട്.തന്റെ പ്രതിശ്രുത വരന്‍ സിനിമാ മേഖലയില്‍ തന്നെയുള്ള ആളായതിനാല്‍ വിവാഹ ശേഷവും അഭിനയ മേഖലയില്‍ താന്‍ സജീവമായി ഉണ്ടാകുമെന്നും ശ്രീവിദ്യ കൂട്ടിച്ചേര്‍ത്തു.
 
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തമിഴ്‌നാട്ടില്‍ ഫഹദിന് ലഭിക്കുന്ന കൈയ്യടി കണ്ട് ഞെട്ടിപ്പോയി'; ആവേശം സിനിമ കണ്ട അനുഭവം പങ്കുവെച്ച് ടോവിനോ തോമസ്