Webdunia - Bharat's app for daily news and videos

Install App

Diya Krishna: ദിയ കൃഷ്ണയക്ക് യുട്യൂബിൽ നിന്നും ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ!

ഇവരുടെ വീഡിയോസൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

നിഹാരിക കെ.എസ്
ചൊവ്വ, 10 ജൂണ്‍ 2025 (08:50 IST)
നടൻ കൃഷ്ണ കുമാറിന്റെ മക്കൾക്ക് പ്രത്യേക പരിചയപ്പെടുത്തൽ ആവശ്യമില്ല. സോഷ്യൽ മീഡിയകളിൽ അവർ തന്നെ അവരുടേതായ ഐഡന്റിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അഹാന കൃഷ്ണ സിനിമയിൽ തിളങ്ങുമ്പോൾ മറ്റ് മൂന്ന് മക്കളും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. ദിയ കൃഷ്ണയും, ഇഷാനി കൃഷ്ണയും ഹൻസിക കൃഷ്ണയും മലയാളത്തിലെ നമ്പർ വൺ ഇൻഫ്ലുവൻസർമാരാണ്. ഇവരുടെ വീഡിയോസൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.
 
കൊവിഡ് കാലത്തായിരുന്നു നാല് പേരും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കിട്ട് തുടങ്ങിയത്. ആദ്യം അഹാനയായിരുന്നു യുട്യൂബ് ചാനൽ തുടങ്ങിയത്. വൈകാതെ അഹാനയ്ക്ക് വരുമാനം ലഭിച്ച് തുടങ്ങി. ഇതോടെ മറ്റുള്ളവരും സ്വന്തമായി ചാനൽ തുടങ്ങി. വളരെ പെട്ടെന്നാണ് ഇവരുടെ ചാനലുകൾ വളർന്നത്. ഇതിൽ അഹാന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ളത് ദിയ കൃഷ്ണയ്ക്കാണ്.
 
അഹാനയെ പോലെ തന്നെ ഇഷാനിയും ഹൻസികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ ദിയയുടെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു. ദിയയുടെ പരീക്ഷണം ബിസിനസ് ആയിരുന്നു. 'ഒ ബൈ ഓസി' എന്ന പേരിലാണ് ദിയ തന്റെ ബിസിനസ് തുടങ്ങിയത്. സ്ത്രീകൾക്ക് വേണ്ട ഇമിറ്റേറ്റ് ആഭരണങ്ങളും ഹെയർ ആക്സസറികളും വിൽക്കുന്ന സ്ഥാപനമാണിത്. വളരെ കുറഞ്ഞ കാലം കൊണ്ടാണ് ദിയയുടെ ബിസിനസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
 
ഓൺലൈൻ ആയിട്ടായിരുന്നു ബിസിനസ്. വിവാഹത്തിന് ശേഷമാണ് തിരുവനന്തപുരത്ത് സ്വന്തമായി ഒരു ഷോപ്പ് ആരംഭിക്കുന്നത്. ബിസിനസ് സുഖകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് ദിയയുടെ ബിസിനസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. തന്റെ ആഭരണക്കടയിൽ നിന്നും ജീവനക്കാർ പണം തിരിമറി നടത്തിയെന്നാണ് ദിയ ആരോപണം. മൂന്ന് ജീവനക്കാരികൾ ക്യുആർ കോഡിൽ തിരിമറി നടത്തി തന്റെ കടയിൽ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയ ആരോപിച്ചത്. ദിയ പരാതി നൽകിയതോടെ, ഇവർക്കെതിരെ ജീവനക്കാർ തട്ടിക്കൊണ്ട് പോയി പണം കവർന്നുവെന്ന് ആരോപിച്ച് മറ്റൊരു പരാതി നൽകി. ഇരുവരുടേയും പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
  
അതേസമയം ഇത്തരത്തിലുള്ള പരാതികൾ ഉയരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ദിയ കൃഷ്ണയുടെ വരുമാനത്തെ കുറിച്ചാണ്.  1.2 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള യുട്യൂബ് ചാനലാണ് ദിയയുടേത്. ഗൂഗിളിന്റെ കണക്കുകൾ പ്രകാരം ഇത്രയും സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിൽ മാസം കുറഞ്ഞത് 7.5 ലക്ഷം രൂപയെങ്കിലും വരുമാനമായി ലഭിക്കും. ഇത് കൂടാതെ പ്രമോഷൻ വീഡിയോകളും ബിസിനസിലൂടെയുമെല്ലാം ദിയക്ക് വരുമാനം ഉണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാര്‍ത്ഥികള്‍ ഒരുങ്ങുന്നു; ഓഗസ്റ്റ് 23 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നു

Rahul Mamkootathil: രാജിവയ്ക്കില്ലെന്ന് രാഹുല്‍, ഒടുവില്‍ സതീശന്‍ നിര്‍ബന്ധിച്ചു; കൈവിട്ട് ഷാഫിയും

Rahul Mamkootathil: നിര്‍ണായക നീക്കം നടത്തി ചെന്നിത്തല; സതീശനും കൈവിടേണ്ടിവന്നു

പരാതിക്കാരി എന്റെ മകളെപ്പോലെയാണ്; എത്ര വലിയ ആളായാലും നടപടിയെടുക്കുമെന്ന് വിഡി സതീശന്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments