Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തട്ടിക്കൊണ്ടു പോയി, കെട്ടിയിട്ട് മര്‍ദ്ദിച്ചു'; ദിയയ്ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ കുറ്റം

Diya Krishna

നിഹാരിക കെ.എസ്

, ഞായര്‍, 8 ജൂണ്‍ 2025 (11:24 IST)
മുൻജീവനക്കാരുടെ പരാതിയിൽ ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ. ദിയ നടത്തുന്ന ആഭരണ കടയിലെ വനിതാ ജീവനക്കാരെയും ഭര്‍ത്താക്കന്മാരെയും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം വാങ്ങിയെന്നാണ് കേസ്. കൃഷ്ണകുമാറിന്‍റെ ഓഫീസില്‍ വച്ചു മര്‍ദ്ദനം നടന്നെന്നാണ് പരാതിയിലുള്ളത്. 
 
7-8 മാസത്തോളമായി നടന്ന തട്ടിപ്പിലാണ് ഇത്രയും വലിയ തുക നഷ്ടമായതെന്ന് ദിയ പറഞ്ഞു. 'ക്യൂആര്‍ കോഡും കാര്‍ഡും തകരാറിലാണെന്ന് പറഞ്ഞ് പണമായി തുക ആവശ്യപ്പെട്ടു. മൂന്നു പേരും ഓരോരുത്തരുടെയും ക്യൂആര്‍ കോ‍ഡാണ് ഓരോ സമയം നല്‍കുന്നത്. മേയ് 29 ന് സംഭവം കണ്ടുപിടിച്ചു. ഇക്കാര്യം പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞതോടെ അവര്‍ പണം തരാമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു.  
 
30 ന് പുലര്‍ച്ചെ വരെ ഫോണ്‍ വിളിച്ചു സംസാരിച്ചു. ഒടുവില്‍ ഭര്‍ത്താവാണ് പണവുമായി വരാന്‍ പറഞ്ഞത്. അടുത്ത ദിവസം ഫോണ്‍ വിളിച്ചു ഫ്ലാറ്റിന് താഴെ എത്തി. നമ്മള്‍ വീട്ടുകാരും ഡ്രൈവര്‍മാരുാമയി 10-15 പേരായിരുന്നു. ഫ്ലാറ്റില്‍ നിന്ന് സംസാരിക്കാന്‍ പറ്റില്ലെന്ന് സെക്രട്ടറി പറഞ്ഞതോടെ ഓഫീസിലേക്ക് എത്തുകയായിരുന്നു' എന്നും ദിയ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

16 ആം വയസ്സിൽ അഞ്ചു വയസ്സുകാരന്റെ അമ്മ! എങ്ങനെ സമ്മതിച്ചുവെന്ന് ഇന്നും അറിയില്ലെന്ന് സംഗീത