Webdunia - Bharat's app for daily news and videos

Install App

Dominic and The Ladies Purse Box Office Collection: സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും പിടിച്ചുനിന്ന് ഡൊമിനിക്; ക്ലിക്കായത് 'മമ്മൂട്ടി കമ്പനി' ഗ്യാരണ്ടി

ആദ്യ ഷോയ്ക്കു ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. എന്നാല്‍ 'മമ്മൂട്ടി കമ്പനി' ഫാക്ടര്‍ ബോക്‌സ്ഓഫീസില്‍ ക്ലിക്കായി

രേണുക വേണു
വെള്ളി, 24 ജനുവരി 2025 (06:49 IST)
Dominic and The Ladies Purse Box Office Collection: സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ പിടിച്ചുനിന്ന് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്. റിലീസ് ദിനത്തില്‍ 1.5 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. ഫൈനല്‍ ഫിഗര്‍ വരുമ്പോള്‍ ഇത് 1.6 കോടിയിലേക്ക് എത്തിയേക്കും. വേള്‍ഡ് വൈഡ് കളക്ഷന്‍ ഉച്ചയോടെ പുറത്തുവരും. മാത്രമല്ല ആദ്യദിനം കേരളത്തില്‍ 200 സ്‌ക്രീനുകളിലാണ് ചിത്രം ഉണ്ടായിരുന്നത്. രണ്ടാം ദിനമായ ഇന്നത്തേക്ക് എത്തുമ്പോള്‍ അത് 225 സ്‌ക്രീനുകളായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ മാത്രം ഡൊമിനിക്കിന്റേതായി 47,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. 
 
ആദ്യ ഷോയ്ക്കു ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. എന്നാല്‍ 'മമ്മൂട്ടി കമ്പനി' ഫാക്ടര്‍ ബോക്‌സ്ഓഫീസില്‍ ക്ലിക്കായി. മിനിമം ഗ്യാരണ്ടി ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയില്‍ നിന്ന് ലഭിക്കുകയെന്ന പ്രേക്ഷകരുടെ പ്രതീക്ഷയാണ് റിലീസ് ദിനത്തില്‍ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സി'നു രക്ഷയായത്. മമ്മൂട്ടി കമ്പനിയുടെ സിനിമയെന്ന നിലയില്‍ ഈ വീക്കെന്‍ഡില്‍ മികച്ച കളക്ഷന്‍ നേടാനായാല്‍ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചേക്കും. ഇതുവരെ റിലീസ് ചെയ്ത മമ്മൂട്ടി കമ്പനി സിനിമകളൊന്നും ബോക്‌സ്ഓഫീസില്‍ പരാജയമായിട്ടില്ല. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ സിനിമയാണ് 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്'. 
 
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' ഒരു കോമഡി - ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. സി.ഐ.ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിനീത്, വിജയ് ബാബു, വിജി വെങ്കടേഷ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, ലെന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2025 ല്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് ഡൊമിനിക്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments