Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്റെ സിനിമകൾ മക്കളെ കാണിക്കാത്ത അമ്മയായിരുന്നു ശ്രീദേവി, കാരണമിത്

അമ്മയുടെ സിനിമകളൊന്നും തങ്ങളെ അമ്മ കാണാൻ സമ്മതിച്ചിട്ടില്ലെന്ന് മകൾ ഖുഷി പറയുന്നു

തന്റെ സിനിമകൾ മക്കളെ കാണിക്കാത്ത അമ്മയായിരുന്നു ശ്രീദേവി, കാരണമിത്

നിഹാരിക കെ.എസ്

, വ്യാഴം, 23 ജനുവരി 2025 (12:20 IST)
ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ശ്രീദേവി. വിവിധ ഭാഷകളില്‍ അവര്‍ അഭിനയിച്ച ചിത്രങ്ങള്‍ക്ക് ആരാധകരുമേറെയാണ്. മലയാളം, തമിഴ് സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മരണശേഷമാണ് മകൾ ജാൻവി അഭിനയത്തിലേക്ക് ചുവടുകൾ വെച്ചത്. ഇപ്പോഴിതാ, അമ്മയുടെ സിനിമകളൊന്നും തങ്ങളെ അമ്മ കാണാൻ സമ്മതിച്ചിട്ടില്ലെന്ന് മകൾ ഖുഷി പറയുന്നു. തന്റെ പുതിയ ചിത്രമായ ലവ്‌യാപയുടെ പ്രമോഷനിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഖുഷി ഇക്കാര്യം പറഞ്ഞത്.
 
അമ്മയുടെ ചിത്രങ്ങള്‍ ഏറെക്കുറേ മുഴുവനും കണ്ടിട്ടുണ്ടാകുമല്ലേ എന്നായിരുന്നു ഖുഷിയോടുള്ള ചോദ്യം. അമ്മ അഭിനയിച്ച ചിത്രങ്ങള്‍ വീട്ടിലിരുന്നു കാണാന്‍ അവര്‍ അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത് എന്നായിരുന്നു ഖുഷിയുടെ മറുപടി. അമ്മയ്ക്ക് ചെറുതായി നാണം വരുമായിരുന്നു. 
 
അതുകൊണ്ട് എനിക്കും ജാന്‍വിക്കും ഒരു മുറിയിലിരുന്ന് രഹസ്യമായേ അമ്മയുടെ സിനിമകള്‍ കാണാന്‍ കഴിയുമായിരുന്നുള്ളൂ: ഖുഷി കൂട്ടിച്ചേര്‍ത്തു. അമ്മ അഭിനയിച്ച ഒരുപാട് ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം കണ്ടത് രഹസ്യമായിട്ടായിരുന്നുവെന്നാണ് ഖുഷി പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെയ്ഫിന് ചെലവായത് 1 ലക്ഷം, ഇൻഷുറൻസ് വക നടന് ലഭിച്ചത് 25 ലക്ഷം! സാധാരണക്കാർക്ക് കവറേജ് കളയാൻ അക്ഷരത്തെറ്റും, വിമർശനം