Publish Date: Thu, 19 May 2022 (08:53 IST)
Updated Date: Thu, 19 May 2022 (08:57 IST)
മെയ് 13 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്റെ 'ഡോണ്‍' മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ട് തന്നെ 30 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസ് തീയതി പുറത്ത്.
'ഡോണ്‍' ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയത്. ജൂണ്‍ പത്തിന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ശിവകാര്‍ത്തികേയന്‍, പ്രിയങ്ക അരുള്‍ മോഹന്‍, എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി, ശിവാംഗി, ബാല, ആര്‍ജെ വിജയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ശ്രമിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു എന്റര്‍ടെയ്നറാണ് സിനിമ.