Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിമുതൽ ഞാൻ ദുൽഖറിന്റെ ആരാധകൻ; മറുപടിയായി ദുൽഖറിന്റെ ട്വീറ്റ്

രാജമൗലിയുടെ ട്വീറ്റിന് ദുല്‍ഖറിന്റെ മറുപടി വൈറൽ

Dulquer salman
, വെള്ളി, 11 മെയ് 2018 (16:45 IST)
ദുൽഖറും കീർത്തി സുരേഷും ഒന്നിച്ചഭിനയിച്ച തെലുങ്ക് ചിത്രമാണ് മഹാനടി. ചിത്രം വൻവിജയത്തിലേക്ക് കുതിക്കുമ്പോൾ ഇരുവർക്കും അഭിനന്ദനവുമായി പ്രമുഖർ രംഗത്തെത്തിയിരുന്നു. ചിത്രം കണ്ടതിന് ശേഷം ഏറ്റവും ആദ്യം അഭിനന്ദവുമായെത്തിയത്. അതിമനോഹരമായി ദുൽഖർ അഭിനയിച്ചെന്നും താൻ ഇനിമുതൽ ദുൽഖറിന്റെ ആരാധകനാണെന്നും രാജമൗലി പറഞ്ഞു. കീർത്തി സുരേഷിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് സാവിത്രിയെന്നും ആ അതുല്യ പ്രതിഭയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കീർത്തിയ്‌ക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജമൗലിയുടെ ഈ ട്വീറ്റിന് ദുൽഖർ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
‘ഞാന്‍  താങ്കളുടെ ഒരു ഫാന്‍ ആണ്. താങ്കളില്‍ നിന്നും ഇങ്ങനെ കേള്‍ക്കുന്നത് വളരെ വലിയ കാര്യമാണ്. താങ്കളുടെ ഈ വാക്കുകള്‍ക്ക് വളരെ നന്ദി’ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി ട്വീറ്റ്. ദുൽഖറിന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രമായ മഹാനടിയിൽ സാമന്ത, കാജള്‍ അഗര്‍വാള്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ബുധനാഴ്‌ച റിലീസ് ചെയ്‌ത ചിത്രം ആദ്യ ദിനം തന്നെ മികച്ച അഭിപ്രായമാണ് നേടിയത്. ഇതോടൊപ്പം യു കെ, യു എസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്‌തിരുന്നു.
 
രാജമൗലിയുടെ ട്വീറ്റ് വന്നതോടെ തെലുങ്കിൽ ദുൽഖറിന് നല്ലൊരു തുടക്കമായിരിക്കുമെന്ന് അനുമാനിക്കാം. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖറിനെയും കീർത്തിയെയും അഭിനന്ദിച്ച് മോഹന്‍ലാൽ