Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാനടി കീർത്തിയുടെ മാസ്റ്റർപീസ്, ദുൽഖർ അവിശ്വസനീയം; ആദ്യപ്രതികരണങ്ങൾ പുറത്ത്

ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രത്തിന് പ്രശംസകൾ വാനോളം

മഹാനടി കീർത്തിയുടെ മാസ്റ്റർപീസ്, ദുൽഖർ അവിശ്വസനീയം; ആദ്യപ്രതികരണങ്ങൾ പുറത്ത്
, ബുധന്‍, 9 മെയ് 2018 (12:19 IST)
മുന്‍ തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന മഹാനദി റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.1950ല്‍ ടോളിവുഡിലൂടെ തന്‍റെ അഭിനയജീവിതം ആരംഭിച്ച സാവിത്രിയുടെ 1940 മുതലുള്ള നാല്‍പത് വര്‍ഷങ്ങളാണ് സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്. 
 
അക്കാലത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ച, ജെമിനി ഗണേശനുമായുള്ള അവരുടെ ബന്ധവും സിനിമയുടെ ഒരു പ്രധാന ഭാഗമാണ്. ചിത്രത്തിൽ സൂപ്പർതാരം ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ ആണ് എത്തുന്നത്. ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് മഹാനദി. മഹാനടിയെന്ന പേരിലാണ് ചിത്രം മലയാളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. 
 
ചിത്രത്തിന്‍റെ ഏറ്റവുമാദ്യത്തെ പ്രദര്‍ശനങ്ങളില്‍ ചിലത് പുരോഗമിക്കുകയും ചിലത് പൂര്‍ത്തിയാവുകയും ചെയ്തു. യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലൊക്കെ തെലുങ്ക് പതിപ്പ് ഇന്ന് പ്രദര്‍ശനം ആരംഭിക്കും. ദുല്‍ഖറിന്‍റെ പ്രകടനത്തിനും തെലുങ്ക് ഡബ്ബിംഗിനുമൊക്കെ പ്രശംസകളുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ പ്രതിഫലം 75 രൂപ, ഇപ്പോൾ 60 കോടി! താരരാജാവിന്റെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ