Publish Date: Sat, 06 Feb 2021 (10:32 IST)
Updated Date: Sat, 06 Feb 2021 (10:33 IST)
മോഹൻലാൽ - ജിത്തു ജോസഫ് ടീമിൻറെ ദൃശ്യം 2 കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാൽ അതിനേക്കാൾ ആവേശത്തിലാണ് നടി ആശ ശരത്ത്. ചിത്രത്തിൽ നിന്നുള്ള തൻറെ പുതിയ ലുക്ക് വെളിപ്പെടുത്തിക്കൊണ്ടാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കാത്തിരിക്കുന്നു... എന്ന് കുറിച്ചുകൊണ്ട് ദൃശ്യം 2ലെ കട്ടക്കലിപ്പിലുള്ള തൻറെ സ്റ്റില്‍ നടി പുറത്തു വിട്ടു.
ട്രെയ്‌ലർ ഫെബ്രുവരി എട്ടിന് എത്തുമ്പോൾ സിനിമയുടെ റിലീസ് തീയതിയും ആ ദിവസം പ്രഖ്യാപിക്കാനാണ് സാധ്യത. അധികം ആർക്കും പ്രവചിക്കാൻ കഴിയാത്ത ട്വിസ്റ്റ് രണ്ടാം ഭാഗത്തിലും സംവിധായകൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. ജോർജ്ജ് കുട്ടിയുടെയും ഗീത പ്രഭാകറിന്റെയും കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത് എന്നാണ് വിവരം. മുരളിഗോപി ഇത്തവണ അന്വേഷണ ഉദ്യോഗസ്ഥനായി എത്തും.
പോലീസ് കോൺസ്റ്റബിൾ സഹദേവന്റെ സാമർത്ഥ്യം ഒന്നും കഴിഞ്ഞതവണ ജോർജ്ജുകുട്ടിയുടെ അടുത്ത് വില പോയില്ലെങ്കിലും ചിത്രത്തിൻറെ രണ്ടാം വരവ് ഗംഭീരമാക്കാൻ സായികുമാറും എത്തുന്നതിനാല്‍ അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാം.