Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീത്തു ജോസഫിനോട് ചാന്‍സ് ചോദിക്കുന്ന അസ്ഥികൂടം, ദൃശ്യം 3 ക്യാരിക്കേച്ചര്‍ തരംഗമാകുന്നു

ജീത്തു ജോസഫിനോട് ചാന്‍സ് ചോദിക്കുന്ന അസ്ഥികൂടം, ദൃശ്യം 3 ക്യാരിക്കേച്ചര്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 17 മാര്‍ച്ച് 2021 (17:07 IST)
ദൃശ്യം 2 റിലീസ് ആയി ആഴ്ചകള്‍ പിന്നിടുമ്പോഴും സിനിമ പ്രേമികള്‍ക്കിടയില്‍ ഇന്നും ജോര്‍ജുകുട്ടിയുടെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. മോഹന്‍ലാല്‍ - ജീത്തു ജോസഫ് ടീമിന്റെ രണ്ടാം വരവ് പ്രേക്ഷകര്‍ അത്രത്തോളം ആസ്വദിച്ചു. ഇനി മൂന്നാം വരവിനായുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. അതുണ്ടാകുമെന്ന് നിര്‍മാതാവും സംവിധായകനും സ്ഥിരീകരിച്ചിരുന്നു.ദൃശ്യം 3യെ കുറിച്ചുളള ആദ്യ സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കിക്കഴിഞ്ഞു. 
 
സിനിമയെ പ്രമേയമാക്കി കൊണ്ടുള്ള ക്യാരിക്കേച്ചറുകള്‍ ജിത്തു ജോസഫ് പങ്കുവെച്ചിരിക്കുകയാണ്.'വരുണിന്റെ അസ്ഥി കൂടം വേഷം ചോദിക്കുകയാണോ' എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. ഷമീം ആര്‍ട്‌സ് അലനല്ലൂര്‍ എന്നയാളാണ് ക്യാരിക്കേച്ചറിന് പിന്നില്‍. ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി ചിത്രത്തില്‍ നായികയാകാന്‍ തെലുങ്ക് നടി ഈഷ റെബ്ബ, 'ഒറ്റ്' ചിത്രീകരണം ഉടന്‍