Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദൃശ്യം 2' തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മീന

'ദൃശ്യം 2' തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മീന

കെ ആര്‍ അനൂപ്

, തിങ്കള്‍, 15 മാര്‍ച്ച് 2021 (14:22 IST)
'ദൃശ്യം 2' തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. ജീത്തു ജോസഫ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നടി മീന. താന്‍ ടീമിനോട് ചേര്‍ന്നുവെന്നും നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും സപ്പോര്‍ട്ടും വേണമെന്നും നടി പറഞ്ഞു. ഈ മാസം ആദ്യം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.
 
'ദൃശ്യം 2' നെ പ്രശംസിച്ചുകൊണ്ട് സംവിധായകന്‍ എസ്.എസ്. രാജമൗലി എത്തിയിരുന്നു. ദൃശ്യം മാസ്റ്റര്‍പീസ് ആണെങ്കില്‍ രണ്ടാം ഭാഗം ലോക നിലവാരം ഉള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തതിനാല്‍ അന്യ ഭാഷയിലുള്ള പ്രേക്ഷകരേയും ചിത്രത്തിന് ആകര്‍ഷിക്കാനായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് യൂണിഫോമില്‍ മനോജ് കെ ജയനും, പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍