Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന് തിയറ്റര്‍ ഹിറ്റില്ല, ദൃശ്യം 3 ന് വേണ്ടി ജീത്തുവിനെ സമീപിച്ച് ആന്റണി പെരുമ്പാവൂര്‍; ആരാധകരും ആവേശത്തില്‍

സമീപകാലത്ത് ബോക്‌സ്ഓഫീസില്‍ വളരെ മോശം പ്രകടനമാണ് മോഹന്‍ലാലിന്റേത്

Webdunia
ഞായര്‍, 14 ഓഗസ്റ്റ് 2022 (17:31 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന് മൂന്നാം ഭാഗം വരുമെന്ന് സൂചന. ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ല്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ച ചെയ്യാന്‍ ജീത്തു ജോസഫ് തീരുമാനിച്ചതായാണ് വിവരം. മോഹന്‍ലാലുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
സമീപകാലത്ത് ബോക്‌സ്ഓഫീസില്‍ വളരെ മോശം പ്രകടനമാണ് മോഹന്‍ലാലിന്റേത്. ഈ സാഹചര്യം മറികടക്കാന്‍ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഒരു സിനിമയുടെ സീക്വല്‍ വരുന്നത് നല്ലതാകുമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വിലയിരുത്തല്‍. ആന്റണി പെരുമ്പാവൂര്‍ നേരിട്ട് ജീത്തു ജോസവുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. റാം, ആസിഫ് അലി ചിത്രം എന്നിവയ്ക്ക് ശേഷമാകും ദൃശ്യം 3 നെ കുറിച്ച് ജീത്തു ജോസഫ് തീരുമാനിക്കുക. 
 
നല്ലൊരു കഥ കിട്ടിയാല്‍ ദൃശ്യം മൂന്നാം ഭാഗം ചെയ്യാന്‍ തയ്യാറാണെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. 2013 ലാണ് ദൃശ്യം ആദ്യ ഭാഗം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നേട്ടം ദൃശ്യം കൈവരിച്ചിരുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments