Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃഷയുമായി പ്രണയത്തിലായിരുന്നെന്ന് ബാഹുബലി വില്ലന്‍ റാണ ദഗ്ഗുബട്ടി ! ആ പ്രണയം തകര്‍ന്നതിനെ കുറിച്ചും താരം

പഴയൊരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിക്കുന്നത്

Rana Daggubatti Trisha Relationship
, ഞായര്‍, 14 ഓഗസ്റ്റ് 2022 (10:35 IST)
ബാഹുബലിയിലെ വില്ലന്‍ വേഷത്തിലൂടെ തെന്നിന്ത്യയില്‍ ഏറെ പ്രശസ്തനായ താരമാണ് റാണ ദഗ്ഗുബട്ടി. താനും തെന്നിന്ത്യന്‍ താരസുന്ദരി തൃഷയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരസ്യമാക്കുകയാണ് റാണ ഇപ്പോള്‍. തൃഷയും റാണയും പ്രണയത്തിലായിരുന്നെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. ഈ ഗോസിപ്പുകളോട് ആദ്യമായാണ് റാണ ദഗ്ഗുബട്ടി പ്രതികരിക്കുന്നത്. 
 
പഴയൊരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിക്കുന്നത്. താനും തൃഷയും കുറച്ച് കാലം പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വര്‍ഷങ്ങളായി തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും ഈ അഭിമുഖത്തില്‍ രാണ പറഞ്ഞു. എന്തുകൊണ്ടോ താനും തൃഷയും തമ്മിലുള്ള പ്രണയ ബന്ധം ശരിയായി വരുന്നില്ലെന്നും അതിനാല്‍ രണ്ടു പേരും സുഹൃത്തുക്കളായി തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റാണ പറയുന്നത്. പലപ്പോഴായി ഉയര്‍ന്നു വന്ന റാണയും തൃഷയും തമ്മിലുള്ള പ്രണയ വാര്‍ത്തകളെ ശരിവെക്കുന്നതായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍; മമ്മൂട്ടി-നാദിര്‍ഷാ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്