"നിന്റെ പടം ഇവിടെ റിലീസ് ചെയ്യട്ടേ അപ്പോൾ തരാം നിനക്കുള്ള വടയും ചായയും": രാകുലിനെതിരെ ദുൽഖർ ആരാധകർ
രാകുലിനെതിരെ ദുൽഖർ ആരാധകർ
തെന്നിന്ത്യൻ താരസുന്ദരി സാവിത്രിയുടെ കഥ പറഞ്ഞ മഹാനടി തീയേറ്ററുകളില്‍ ഗംഭീരവിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാവിത്രിയായി കീർത്തി സുരേഷും ജെമിനി ഗണേഷായി ദുൽഖറുമാണ് വേഷമിട്ടിരിക്കുന്നത്. നാഗ് അശ്വിൻ ആണ് സംവിധാനം.
ചിത്രം കണ്ടതിന് ശേഷം രാജമൗലി, മോഹൻലാൽ തുടങ്ങിയ വൻതാരനിരകൾ ദുൽഖറിനെയും കീർത്തിയെയും പ്രശംസിച്ച് എത്തിയിരുന്നു. എന്നാൽ മഹാനടി കണ്ട് ഒരു പോസ്‌റ്റിട്ട യുവനടി രാകുൽ പ്രീത് സിംഗ് ഇപ്പോൾ പെട്ടിരിക്കുകയാണ്. ചിത്രം കണ്ട് രാകുൽ കീർത്തിയെ മാത്രം അഭിനന്ദിച്ച് പോസ്‌റ്റിട്ടത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
ദുൽഖറിനെക്കുറിച്ച് ഒന്നും പറയാത്തതിന്റെ കാരണം എന്താണെന്നും, കേരളത്തിൽ നിന്റെ ചിത്രം റിലീസ് ചെയ്യട്ടെ അപ്പോൾ ഇതിന് മറുപടി തരാം, നീ ഞങ്ങടെ ജൂനിയർ കുഞ്ഞിക്കയെ ഒഴിവാക്കിയതല്ലേ, ഇവിടെ നിന്റെ സിനിമ ഓടില്ല തുടങ്ങിയവയാണ് രാകുലിന്റെ പോസ്‌റ്റിന് കിട്ടിയ പ്രതികരണങ്ങൾ. മലയാളത്തിലാണ് മിക്ക പോസ്‌റ്റുകളും. എന്നാൽ അതേസമയം രാകുലിനെ പിന്തുണച്ചുകൊണ്ടും ആളുകൾ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.