മഹാനടി നേടിയത് 60 കോടി! തെലുങ്കിൽ മാസായി ദുൽഖർ!
9 ദിവസം കൊണ്ട് 41 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്
ദുല്‍ഖർ സൽമാനും കീര്‍ത്തി സുരേഷം പ്രധാനവേഷത്തിലെത്തിയ മഹാനടി തീയേറ്ററുകളില്‍ ഗംഭീരവിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മഹാനടി റിലീസായി രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത്‌നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആദ്യ ഒമ്പത് ദിവസം കൊണ്ട് 41.80 കോടി രൂപ കളക്ട് ചെയ്ത ചിത്രത്തിന് മികച്ച ഓപ്പണിങ് വീക്കാണ് തിയേറ്ററുകളില്‍ ലഭിച്ചത്. റിലീസ് ചെയ്ത സമയത്ത് സ്ക്രീനുകൾ കുറവായിരുന്നു. രണ്ടാമത്തെ ആഴ്ചയില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചത് ചിത്രത്തിന് കൂടുതല്‍ നേട്ടമായി.
സാധാരണയായി ചിത്രങ്ങള്‍ക്ക് വീക്കെന്‍ഡുകളിലാണ് കളക്ഷന്‍ കൂടുതലായി കിട്ടുന്നതെങ്കില്‍ മഹാനടിയുടെ കാര്യത്തില്‍ വീക്ക്‌ഡെയ്‌സിലും ആളുകള്‍ തിയേറ്ററില്‍ എത്തുന്നുണ്ട്. 25 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതലെന്നാണ് റിപ്പോര്‍ട്ടുകള്‍.