പൊട്ടിച്ചിരിപ്പിച്ച് ദുൽഖറും ടീമും! - 'യമണ്ടന്‍ പ്രേമകഥ' തകർക്കുന്നു!

വ്യാഴം, 25 ഏപ്രില്‍ 2019 (12:30 IST)
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ അഭിനയിച്ച ഒരു മലയാളചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 
 
എറണാകുളം പദ്മ തീയേറ്ററില്‍ ആദ്യ പ്രദര്‍ശനം കാണാന്‍ പ്രേക്ഷകര്‍ക്കൊപ്പം സംവിധായകനും തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും എത്തിയിരുന്നു. പ്രദര്‍ശനം അവസാനിച്ചതിന് ശേഷം സംവിധായകനേയും തിരക്കഥാക്രിത്തുക്കളേയും വൻ ആഘോഷത്തോടെയാണ് ദുൽഖർ ഫാൻസ് സ്വീകരിച്ചത്.  
 
ദുല്‍ഖര്‍ അവസാനമായി സ്‌ക്രീനില്‍ മലയാളം സംസാരിച്ച ചിത്രം ബിജോയ് നമ്പ്യാരുടെ 'സോളോ'യാണ്. 2017 ഒക്ടൊബറിലായിരുന്നു ഇത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശ്രീനിവാസനും ധ്യാനും ഒന്നിക്കുന്ന 'കുട്ടിമാമ'; ട്രെയിലർ പുറത്ത് വിട്ട് പൃഥ്വി