മഴ, ചായ, ജോൺസൺ ‌മാഷ്... ഒപ്പം ദുൽഖറും! - കിടിലൻ ടീസർ

ബുധന്‍, 24 ഏപ്രില്‍ 2019 (10:50 IST)
ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ഒരു യമണ്ടൻ പ്രേമകഥ. ഏറെ ആകാംഷകൾക്കൊടുവിൽ ചിത്രം നാളെ റിലീസ് ആവുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇന്ന് രാവിലെ എത്തി. ദുൽഖറിന്റെ നാടൻ ഡയലോഗിൽ ഓരോ മലയാളിയും ആഹ്ളാദിക്കുന്ന ഒരു കിടിലൻ ടീസർ ആണ് പുറത്തുവിട്ടിരിക്കുന്നത്. 
 
ടീസറിൽ ജോൺസൺ മാഷിന്റെ പാട്ടിനൊത്ത് ദുൽഖർ പറയുന്ന മഴ, ചായ, ജോൺസൺ മാഷ് കോമ്പിനേഷൻ എല്ലാവരെയും ഒന്ന് കോരിത്തരിപ്പിക്കും. ടീസർ ജോൺസൺ മാഷിന് സമർപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
 
നവാഗതനായ  ബി.സി.നൗഫലാണ് ചിത്രത്തിന്റെ സംവിധായകൻ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങൾക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്നു. സംയുക്ത മേനോനാണ്,  ചിത്രത്തില്‍ നായികയായി എത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ കഥ; ഉണ്ട കാണാൻ റെഡിയായി തിരക്കഥാകൃത്ത്; രസകരമായ പ്രമോഷന് കൈയടി