റെട്രോ വൈബിൽ തകർത്താടി ദുൽഖർ സൽമാൻ; 'കാന്ത' ഒ.ടി.ടിയിലേക്ക്, എവിടെ കാണാം?

പെർഫോമൻസുകൾ അതിമനോഹരമാണെന്നാണ് റിപ്പോർട്ട്.

നിഹാരിക കെ.എസ്
ഞായര്‍, 16 നവം‌ബര്‍ 2025 (09:59 IST)
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ തമിഴ് സിനിമയാണ് കാന്ത. ഓപ്പണിങ് ഡേയിൽ തന്നെ കളക്ഷനിലും വൻ കുതിപ്പാണ് ദുൽഖർ ചിത്രം കാന്ത നേടിയിരിക്കുന്നത്. 10.5 കോടി ആണ് ചിത്രം ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് നേടിയിരിക്കുന്നത്. പെർഫോമൻസുകൾ അതിമനോഹരമാണെന്നാണ് റിപ്പോർട്ട്.
 
ചിത്രത്തിലെ ദുൽഖറിന്റെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സ് ആണ് കാന്തയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററിലെ പ്രദർശനത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. 
 
ടികെ മഹാദേവൻ എന്ന സൂപ്പർ സ്റ്റാറിന്റെ വേഷത്തിലാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ നടപ്പ് ചക്രവർത്തി എന്നാണ് ദുൽഖറിനെ തമിഴകം അഭിസംബോധന ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദ​ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

അടുത്ത ലേഖനം
Show comments