ജോണിവാക്കര്‍ 2: താല്‍പ്പര്യമില്ലെന്ന് ദുല്‍ക്കര്‍ !

ഗേളി ഇമ്മാനുവല്‍

വ്യാഴം, 27 ഫെബ്രുവരി 2020 (15:35 IST)
1993ല്‍ പ്രദര്‍ശനത്തിനെത്തുകയും ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന സിനിമയാണ് ജോണിവാക്കര്‍. ആ സിനിമയ്ക്കും മമ്മൂട്ടി അവതരിപ്പിച്ച ജോണി വര്‍ഗീസ് എന്ന കഥാപാത്രത്തിനും ‘ശാന്തമീ രാത്രിയില്‍...’ എന്ന ഗാനത്തിനും ഒരിക്കലും മരണമില്ല. എന്നാല്‍ ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുമോ?
 
ജോണി വാക്കറിന് രണ്ടാം ഭാഗം ആലോചിച്ചത് സംവിധായകന്‍ ജയരാജ് തന്നെയാണ്. മമ്മൂട്ടി അവതരിപ്പിച്ച നായകന്‍ ചിത്രത്തിനൊടുവില്‍ മരിക്കുകയാണ്. മമ്മൂട്ടിയുടെ സഹായിയായി നില്‍ക്കുന്ന കുട്ടപ്പായി എന്ന കഥാപാത്രത്തെ നായകനാക്കി രണ്ടാം ഭാഗം ചെയ്യാനാണ് ജയരാജ് ശ്രമിച്ചത്.
 
ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി രണ്ടാം ഭാഗം ഒരുക്കാനായിരുന്നു ജയരാജിന്‍റെ ആലോചന. എന്നാല്‍ ജോണി വാക്കറിന് രണ്ടാം ഭാഗം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് ദുല്‍ക്കര്‍ അറിയിക്കുകയായിരുന്നു. 
 
ജോണി വാക്കര്‍ പോലെ തന്നെ കള്‍ട്ട് ക്ലാസിക്കായ മമ്മൂട്ടിച്ചിത്രമാണ് സാമ്രാജ്യം. ആ സിനിമയുടെ രണ്ടാം ഭാഗമെടുക്കുകയും അത് തിയേറ്ററുകളില്‍ വന്‍ ദുരന്തമായി മാറുകയും ചെയ്‌തത് സമീപകാല ചരിത്രമണ്. ജോണി വാക്കറിന്‍റെ രണ്ടാം ഭാഗത്തേപ്പറ്റി ഔചിത്രപൂര്‍വം തീരുമാനമെടുത്ത ദുല്‍ക്കര്‍ അഭിനന്ദനമര്‍ഹിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം "ബിജെപി നമ്മുടെ ദുഷിച്ച വ്യവസ്ഥയെ നന്നാക്കുന്നവർ, നിങ്ങൾ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നു"- പാ രഞ്ജിത്തിനെതിരെ വിമർശനവുമായി ഗായത്രി രഘുറാം