‘ത്രില്ലിലാണ്, ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു’ - ബിലാലിനൊപ്പം ഇവരും!

ചിപ്പി പീലിപ്പോസ്

വ്യാഴം, 27 ഫെബ്രുവരി 2020 (14:30 IST)
ഈ വർഷം സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ബിഗ് ബിയുടെ രണ്ടാം ഭാഗം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. 2020 പകുതിയോടെ സിനിമ റിലീസാകുമെന്നും സൂചനയുണ്ട്. 
 
ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്നവരിൽ ചിലരെല്ലാം സെക്കൻഡ് പാർട്ടിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിൽ ബാലയും മം‌മ്തയും അടുത്തിടെ ചില അഭിമുഖങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ബിലാലിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് രണ്ട് പേരും. ബാല ഇതിനായുള്ള ശ്രമങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു. 
 
ഇവരെ കൂടാതെ, വിനായകൻ, മനോജ് കെ ജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ശ്രീനാഥ് ഭാസിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. മറ്റ് താരങ്ങളെ കുറിച്ചൊന്നും സൂചന ലഭിച്ചിട്ടില്ല. എന്നിരുന്നാലും ബിഗ് ബിയേക്കാൾ ഒരുപടി മുന്നിലാകും ബിലാൽ എന്ന കാര്യത്തിൽ സംശയമില്ല.
 
പഴകി തേഞ്ഞ അഖ്യാന രീതിയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിപോയ മലയാള സിനിമക്ക് ഒരു ട്രന്‍റ് സെറ്റര്‍ ആണ് അമല്‍ നീരദ് ബിഗ് ബിയിലൂടെ ഒരുക്കിയത്. കഥപറച്ചിലിന്‍റെ പുതുമയും സാങ്കേതിക വിദ്യയുടെ തിരിച്ചറിവോടെയുള്ള ഉപയോഗവും വാചക കസര്‍ത്തില്ലാതെ പ്രതികരിക്കുന്ന നായകനുമെല്ലാം ബിഗ് ബി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് ഉണ്ടാക്കിയത്.
 
ഓരോ ഫ്രയിമിലും പ്രേക്ഷകരെ എന്‍റര്‍ടൈന്‍ ചെയ്യിക്കാനുള്ള അച്ചടക്കത്തോടെയുള്ള സംവിധായന്‍റെ ശ്രമം വിജയമായിരുന്നു. പകരത്തിന് പകരം ചോദിക്കാനുളള മുന്‍പിന്‍ നോക്കാതെയുള്ള ഇറങ്ങി പുറപ്പെടലുകളില്‍ കുടുംബത്തിന്‍റെ പിന്‍വിളികളും നിശബ്ദമായ ഒരു പ്രണയത്തിന്‍റെ ദാരുണ അന്ത്യവും കൃതഹസ്തരനായ സംവിധായകന്‍റെ വിരല്‍പാടുകളായിരുന്നു. അതാണ് ബിഗ്ബി. അതിൽ കുറഞ്ഞതൊന്നും എന്തായാലും രണ്ടാം വരവിൽ ആരും പ്രതീക്ഷിക്കുന്നില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആര്യയെ തേച്ചൊട്ടിച്ച് അഭിരാമിയും അമൃതയും, ഒരൊന്നൊന്നര ട്വിസ്റ്റ്!