Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖറിന്റെ ചെത്ത് ടീഷര്‍ട്ടിന്റെ വില രണ്ടര ലക്ഷത്തില്‍ കൂടുതല്‍ ! വില കേട്ട് ഞെട്ടി ആരാധകര്‍

ദുല്‍ഖറിന്റെ ചെത്ത് ടീഷര്‍ട്ടിന്റെ വില രണ്ടര ലക്ഷത്തില്‍ കൂടുതല്‍ ! വില കേട്ട് ഞെട്ടി ആരാധകര്‍
, വെള്ളി, 12 നവം‌ബര്‍ 2021 (10:29 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പ്' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. കേരളത്തിലും ഇന്ത്യക്ക് പുറത്തും വന്‍ സ്വീകരണമാണ് കുറുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎഇയിലും കുറുപ്പിന്റെ പ്രചാരണ പരിപാടികള്‍ നടന്നിരുന്നു. ബുര്‍ജ് ഖലീഫയില്‍ കുറുപ്പിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബുര്‍ജ് ഖലീഫയിലെ പ്രചാരണ പരിപാടികള്‍ക്കായി ദുല്‍ഖര്‍ യുഎഇയില്‍ നേരിട്ടെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. കുടുംബസമേതമാണ് ദുല്‍ഖര്‍ യുഎഇയിലെത്തിയത്. 
 
യുഎഇയിലേക്ക് എത്തിയ ദിവസവും ബുര്‍ജ് ഖലീഫയില്‍ കുറുപ്പിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ച ദിവസവും ദുല്‍ഖര്‍ ധരിച്ച ടീ ഷര്‍ട്ട് പോലും ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ടീ ഷര്‍ട്ടുകളുടെ വിലയാണ് ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ബുര്‍ജ് ഖലീഫയില്‍ കുറുപ്പ് ട്രെയ്‌ലര്‍ കാണാന്‍ കുടുംബസമേതം എത്തിയപ്പോള്‍ ദുല്‍ഖര്‍ ധരിച്ച ടീ ഷര്‍ട്ടിന് രണ്ടര ലക്ഷത്തേക്കാള്‍ വിലയുണ്ട്. വാലന്റെനിനോ റിവേഴ്‌സബിള്‍ പാഡഡ് ജാക്കറ്റ് ആണ് ദുല്‍ഖര്‍ അന്നേ ദിവസം ധരിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള ജാക്കറ്റ് ആയിരുന്നു അത്. ഇതിന്റെ വില 2,64,731 രൂപയാണ്.
webdunia


നവംബര്‍ പത്തിന് യുഎഇയിലെത്തിയപ്പോള്‍ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ആ വീഡിയോയില്‍ മാര്‍സലോ ബര്‍ലോണ്‍ കൗണ്ടി ഓഫ് മിലാന്‍ - വിങ്‌സ് പ്രിന്റഡ് ടീ ഷര്‍ട്ടാണ് ദുല്‍ഖര്‍ ധരിച്ചിരിക്കുന്നത്. ഇതിന് 85,838 രൂപ വിലയുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയ്ക്ക് വലിയൊരു പ്രതിസന്ധി മറികടക്കാന്‍ കാരണമായി കുറുപ്പ് മാറട്ടെ:അജു വര്‍ഗീസ്