Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഴുവില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷത്തില്‍ മെഗാസ്റ്റാര്‍: ദുല്‍ഖര്‍ സല്‍മാന്‍

Dulquer Salman  PUZHU | Malayalam Movie | Mammootty | Official Trailer | SonyLIV | Streaming on 13th May

കെ ആര്‍ അനൂപ്

, തിങ്കള്‍, 2 മെയ് 2022 (16:51 IST)
കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി ചിത്രമായ പുഴു റിലീസ് പ്രഖ്യാപിച്ചു. സോണി ലിവിലൂടെ മെയ് 13 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ഇപ്പോഴിതാ അച്ഛന്റെ സിനിമയെക്കുറിച്ച് മകനായ ദുല്‍ഖര്‍ പറഞ്ഞത് ഇങ്ങനെ.
 
'കുടുംബത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന അച്ഛന്‍. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പിതാവിനെ വെറുക്കുന്ന മകന്‍. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷത്തില്‍ മെഗാസ്റ്റാര്‍! മെയ് 13 മുതല്‍ സോണി ലിവില്‍ പുഴു സ്ട്രീമിംഗ്.'-ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ കുറച്ചു.
 
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും; പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി റത്തീന പുഴു സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് നായിക.
 
ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.അദ്ദേഹം മമ്മൂട്ടിക്കൊപ്പം 'പേരന്‍പ്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ഹാസന്റെ വിക്രം റിലീസിനൊരുങ്ങുന്നു, കിടിലന്‍ അപ്‌ഡേറ്റ്