ആ ചോദ്യം ദുൽഖറിനിഷ്ടപ്പെട്ടില്ല? ‘എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കും, ചുമ്മാ ഓരോന്ന് പറയണ്ട’ - ഡിക്യുവിന്റെ മറുപടി ഇങ്ങനെ

എസ് ഹർഷ

ശനി, 21 സെപ്‌റ്റംബര്‍ 2019 (09:01 IST)
മലയാളത്തിൽ ഏറ്റവും അധികം ഫാൻസ് ഉള്ള താരം ദുൽഖർ സൽമാൻ ആണ്. ക്രൌഡ് പുള്ളർ ആണ് അദ്ദേഹം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ സോനം കപൂറിന്റെ നായകനായി എത്തിയ ‘ദ സോയ ഫാക്ടർ’ ഇപ്പോൾ തിയേറ്ററുകളിൽ ഓടുന്നുമുണ്ട്. 
 
ഈ വർഷം ദുൽക്കറിൻറേതായി തമിഴിൽ രണ്ട് ചിത്രമാണ് പ്രഖ്യാപിച്ചത്. ഒന്ന്, കണ്ണും കണ്ണും കൊള്ളൈയടിത്താൽ, മറ്റൊന്ന് ‘വാൻ’ എന്നിങ്ങനെയായിരുന്നു. നവാഗതനായ ആർ കാർത്തിക് സംവിധാനം ചെയ്ത ‘വാൻ’ എന്ന ചിത്രത്തെ കുറിച്ച് വലിയ വിവരമൊന്നുമില്ല. കെനന്യ ഫിലിംസിൻറെ ബാനറിൽ സെൽവകുമാർ നിർമിക്കുന്ന ചിത്രം പാതിവഴിയിൽ വെച്ച് മുടങ്ങിയെന്നായിരുന്നു റിപ്പോർട്ടുകൾ.  
 
ഇപ്പോൾ ഇത്തരം വാർത്തകൾക്കെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുൽക്കർ സൽമാൻ. ദയവുചെയ്ത് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയു ഇത്തരം വാർത്തകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ദുൽക്കർ പറയുന്നു. തൻറെ ചിത്രങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള അപ്ഡേറ്റുകളും അനൌൺസ്‌മെൻറുകളും അതതുചിത്രങ്ങളുടെ അണിയറപ്രവർത്തകർക്കൊപ്പം താൻ തന്നെ അറിയിക്കുമെന്നും താരം പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭാനുപ്രിയയെ ഉടന്‍ അറസ്‌റ്റ് ചെയ്തേക്കും? ലൈംഗികമായി പീഡിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ പരാതി