Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോവിനോയുടെ സിനിമ സംവിധാനം ചെയ്യുന്നതില്‍ നിന്ന് സുജിത് വാസുദേവ് പിന്‍‌മാറി!

ടോവിനോയുടെ സിനിമ സംവിധാനം ചെയ്യുന്നതില്‍ നിന്ന് സുജിത് വാസുദേവ് പിന്‍‌മാറി!

റാം സുന്ദര്‍

, വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (18:18 IST)
ലൂസിഫര്‍, ദൃശ്യം തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ ക്യാമറാമാനാണ് സുജിത് വാസുദേവ്. ജെയിംസ് ആന്‍റ് ആലീസ്, ഓട്ടര്‍ഷ തുടങ്ങിയ സിനിമകളുടെ സംവിധായകനുമാണ് അദ്ദേഹം. ടൊവിനോ തോമസ് നായകനാകുന്ന ‘ഫോറന്‍സിക്’ എന്ന ചിത്രമാണ് അടുത്തതായി സുജിത് വാസുദേവ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ആ സിനിമയുടെ സംവിധാനച്ചുമതലയില്‍ നിന്ന് സുജിത് പിന്‍‌മാറി എന്നതാണ് പുതിയ വാര്‍ത്ത.
 
ഓട്ടര്‍ഷയുടെ പരാജയത്തിന് ശേഷം ഒരു വലിയ ഹിറ്റ് ചിത്രവുമായി വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തണമെന്ന് സുജിത് വാസുദേവിന് ആഗ്രഹമുണ്ടായിരുന്നു. ടോവിനോ ചിത്രത്തിലൂടെ അത് സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹത്തിന്‍റെ സിനിമകളെ സ്നേഹിക്കുന്നവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഫോറന്‍സിക് താന്‍ ചെയ്യുന്നില്ലെന്ന് സുജിത് വാസുദേവ് അണിയറ പ്രവര്‍ത്തകരെ അറിയിച്ചു. 
 
‘സെവന്‍‌ത് ഡേ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ഫോറന്‍സിക്കിന് തിരക്കഥ രചിക്കുന്നത്. സുജിത് വാസുദേവ് പിന്‍‌മാറിയ സാഹചര്യത്തില്‍ തിരക്കഥാകൃത്തുക്കള്‍ തന്നെ ഈ സിനിമ സംവിധാനം ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോജു ജോർജ് പിന്മാറി, മഞ്ജു വാര്യർക്ക് റോഷൻ ആൻഡ്രൂസ് നായകൻ?!