Webdunia - Bharat's app for daily news and videos

Install App

പണ്ട് കാണാൻ ഒരു ലുക്കില്ലായിരുന്നു, അന്ന് പെൺകുട്ടികളാരും എന്നെ നോക്കിയിരുന്നില്ല: ദുൽഖർ സൽമാൻ

പഠിക്കുന്ന സമയത്ത് സുന്ദരനല്ലാത്ത എന്നെ നോക്കാതെ സുഹൃത്തിനെയാണ് പെൺകുട്ടികൾ നോക്കിയിരുന്നത് – ദുൽഖർ സൽമാൻ

Webdunia
ചൊവ്വ, 31 ജൂലൈ 2018 (11:32 IST)
മലയാള സിനിമയിലെ യുവതാരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും അരങ്ങേറ്റം കുറിച്ച ദുൽഖറിന് ആരാധകരും ആരാധികമാരും നിരവധിയുണ്ട്.  
 
യാത്രയോടുള്ള തന്റെ ഇഷ്ടമാണ് കർവാൻ എന്ന ഹിന്ദി സിനിമയിലേക്ക് താൻ എത്തിപ്പെട്ടതെന്ന് ദുൽഖർ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ‘ഇതുവരെയുള്ള എന്റെ കരിയറിൽ യഥാർത്ഥ്യത്തോട് അകന്നു നിൽക്കുന്ന സിനിമകളായാലും റീമേക്കുകളായാലും ചെയ്യില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.”
 
ചുരുങ്ങിയ കാലത്തെ സിനിമാജീവിതത്തിനിടയിൽ തെന്നിന്ത്യയിലെ ആരാധികമാരുടെ ഹൃദയം കീഴടക്കിയത് എങ്ങനെയാണെന്ന ചോദ്യത്തിന് ദുൽഖറിന്റെ മറുപടി ഇങ്ങനെ. ”സത്യത്തിൽ എനിക്ക് അതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് എന്നെ കാണാൻ അത്ര സുന്ദരനൊന്നുമായിരുന്നില്ല. അപ്പോഴൊക്കെ പെൺകുട്ടികൾ എന്നെ നോക്കാതെ കൂടെയുള്ള സുഹൃത്തിനെയാണ് നോക്കുക. എന്നെ ആരും നോക്കിയിരുന്നില്ല. പക്ഷേ ഇപ്പോൾ, എനിക്ക് സന്തോഷമുണ്ട്”,
 
പഠിക്കുന്ന സമയത്ത് സുന്ദരനല്ലാത്തതിനാൽ പെൺകുട്ടികളാരും എന്നെ നോക്കിയില്ലെന്നായിരുന്നു ദുൽഖർ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പടര്‍ന്നു പിടിക്കുന്നതരത്തിലുള്ള വൈറസുകളെ ഒന്നും ചൈനയില്‍ കണ്ടെത്തിയിട്ടില്ല; പക്ഷെ മലയാളികള്‍ ശ്രദ്ധിക്കണം

69മത് കലോത്സവത്തിന് തുടക്കമായി; അഞ്ചുദിവസം അനന്തപുരിയില്‍ അരങ്ങേറുന്നത് 249 മത്സരയിനങ്ങള്‍

ചൈനയില്‍ നിന്നും പുത്തന്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അടുത്ത ലേഖനം
Show comments