Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈറ്റ് പോയതും അയാൾ കാവ്യയേയും സം‌യുക്തയേയും കയറിപ്പിടിച്ചു, കുറ്റക്കാരൻ ദിലീപ്!

തന്നെ കയറിപ്പിടിച്ചയാളുടെ കരണക്കുറ്റിക്ക് സം‌യുക്ത പൊട്ടിച്ചപ്പോൾ ആ 3 സൂപ്പർതാരങ്ങളും ഇരുട്ടിലായിരുന്നു...

ദിലീപ്
, തിങ്കള്‍, 30 ജൂലൈ 2018 (12:18 IST)
മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘തങ്കാശിപ്പട്ടണം’. റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന് സംവിധാനം ചെയ്ത തെങ്കാശിപട്ടണത്തിൽ സുരേഷ് ഗോപി, ദിലീപ്, ലാൽ എന്നിവരായിരുന്നു നായകന്മാർ. കാവ്യ മാധവൻ, സം‌യുക്ത വർമ, ഗീതു മോഹൻ‌ദാസ് എന്നിവരായിരുന്നു നായികമാർ. 
 
ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഒരു രസകരമായ സംഭവമുണ്ടായി. രാത്രിയിൽ ഷൂട്ട് ചെയ്യുന്ന ഒരു രംഗത്തിനിടെ സെറ്റിൽ കറണ്ടുപോയി. ഇരുട്ടിൽ കാവ്യമാധവനെയും സംയുക്തവര്‍മ്മയെയും ആരോ കയറിപ്പിടിച്ചു. സെറ്റില്‍ ആകെ ബഹളമായി. 
 
കറണ്ടു വന്നപ്പോള്‍ അടുത്ത് നിന്ന ദിലീപിനെയായിരുന്നു കാവ്യയും സംയുക്തയും സംശയിച്ചത്. ചെയ്യാത്ത കാര്യത്തിന് തന്നെ സംശയിച്ചപ്പോൾ ദിലീപിന് വിഷമമായി. തങ്ങളെ സംശയിക്കേണ്ട എന്ന് കരുതി സുരേഷ് ഗോപിയും ലാലും തങ്ങൾ ഡാൻസ് മാസ്റ്ററുടെ അടുത്തായിരുന്നുവെന്ന് കള്ളം പറഞ്ഞു. ദിലീപ് അല്ലെന്ന് താരവും ആണെന്ന് നടിമാരും പറഞ്ഞു. ഒടുവിൽ പ്രശ്നം പരിഹരിച്ച് വിണ്ടും ഷൂട്ടിംഗ് തുടങ്ങി.
 
കുറച്ച് കഴിഞ്ഞ് വീണ്ടും കറണ്ട് പോയി. പിന്നാലെ, പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും വന്നു. തന്നെ കയറിപിടിച്ച ആളിന്‍റെ കരണത്ത് സം‌യുക്ത വർമ പൊട്ടിച്ചതായിരുന്നു അത്. കറണ്ട് വന്നപ്പോൾ കവിള്‍തടം പൊത്തിപിടിച്ചു നില്‍ക്കുന്ന ഗീതു മോഹന്‍ദാസിനെയാണ് എല്ലാവരും കണ്ടത്. 
 
രണ്ടു പ്രാവിശ്യവും കറണ്ട് പോയപ്പോഴും സംയുക്തയേയും കാവ്യയേയും കയറിപ്പിടിച്ചത് ഗീതു ആയിരുന്നു. ഏതായാലും സെറ്റിലുള്ളവർക്കെല്ലാം ചിരിക്കാനുള്ള ഒരു വകയായിരുന്നു അത്. 
(ഉള്ളടക്കത്തിന് കടപ്പാട്: മെട്രോമാറ്റിനി.കോം)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീ റെ‍ഡ്ഡിയോട് സഹതാപം മാത്രം; ആരോപണങ്ങൾക്ക് മറുപടിയുമായി ലോറൻസ്