‘ഞാനായിരുന്നു ഇഷ്ടമാണെന്ന് പറഞ്ഞത്, പിന്നെ നല്ല അസ്സലായി പ്രേമിച്ച് നടന്നു’- പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാനിയ
ആലോചിക്കാൻ സമയം വേണമെന്ന് പറഞ്ഞ് അവനെന്നെ കുറെ നടത്തിച്ചു!
ക്വീൻ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന പെൺകുട്ടിയാണ് സാനിയ അയ്യപ്പൻ. ഇപ്പോൾ മോഹൻലാലിനൊപ്പം പുതിയ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ് താരം. തനിക്കുമൊരു പ്രണയമുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സാനിയ.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു സാനിയയുടെ പ്രണയം തുടങ്ങിയത്. കൂടെ പഠിച്ച കിടിലൻ ചെക്കനെ അങ്ങോട്ട് കയറി പ്രൊപോസ് ചെയ്യുകയായിരുന്നു താനെന്ന് സാനിയ പറഞ്ഞു. ‘എനിക്കവനെ ഇഷ്ടമായിരുന്നു. അവനും തിരിച്ചിഷ്ടമാണെന്നു അറിയാവുന്നതു കൊണ്ട് അല്പം ധൈര്യവും സംഭരിച്ചാണ് ഞാൻ ചെന്നത്. ഇഷ്ടം പറഞ്ഞപ്പോൾ ആലോചിക്കാൻ കുറച്ച് സമയം വേണമെന്ന് പറഞ്ഞു എന്നെ അവന്റെ പിന്നാലെ കുറെ നടത്തിച്ചു. ഒടുവിൽ തിരിച്ചും ഇഷ്ടം പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ടാളും രണ്ടു വർഷം നല്ല സ്റ്റൈലായി പ്രേമിച്ചു. പിന്നെ നിസാര കാര്യത്തിന് ഗുരുതര പ്രശ്നവുമായി പിരിഞ്ഞു ” – സ്കൂൾ കാല പ്രണയത്തെ കുറിച്ച് സാനിയ പറയുന്നു.