പ്രായം പിറകോട്ട് സഞ്ചരിക്കുന്ന രണ്ട് പേർ- മമ്മൂട്ടി, അനിൽ കപൂർ!
നിങ്ങൾക്ക് ‘മമ്മൂട്ടി‘യാകണോ? അനിൽ കപൂറോ? - വളരെ എളുപ്പം!
ബോളിവുഡ് സിനിമയുടെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് അനിൽ കപൂർ. ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെ 1979ലാണ് അനിൽ കപൂർ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 61 വയസ്സുള്ള അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ചുറുചുറുക്കും പ്രസരിപ്പും യുവതലമുറയ്ക്ക് അത്ഭുതമാണ്.
ബോളിവുഡിന് അനിൽ കപൂർ ആണെങ്കിൽ മലയാളികൾക്ക് അത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. പ്രായം കൂടും തോറും സൌന്ദര്യം കൂടുന്ന രണ്ടുപേരാണ് മമ്മൂട്ടിയും അനിൽ കപൂറും. സത്യം പറഞ്ഞാൽ പ്രായം പിറകോട്ട് സഞ്ചരിക്കുന്നു എന്ന് പറയേണ്ടി വരും. ഇരുവരുടെയും ഫിറ്റ്നസ് രഹസ്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
അനിൽ കപൂറിന്റെ സൌന്ദര്യത്തിന്റേയും ആരോഗ്യത്തിന്റേയും രഹസ്യങ്ങൾ:
ജോഗിങ്, സൈക്ലിംഗ്, നീന്തൽ, യോഗ എന്നിവ മുടക്കമില്ലാതെ ചെയ്യുക.
ദിവസത്തിൽ 2, 3 മണിക്കൂർ എക്സസൈസ് ചെയ്യും. സൂര്യനുദിക്കുന്നതിന് മുൻപ് എഴുന്നേൽക്കുകയും സൂര്യാസ്തമയത്തിന് ശേഷം മാത്രമുള്ള ഉറക്കം.
ഡയറ്റ് ക്രത്യമായി ശ്രദ്ധിക്കുന്ന ആളാണ് അനിൽ കപൂർ.
മദ്യപാനം, പുകവലി എന്നിവ പൂർണമായും ഒഴിവാക്കുക.
മനസ്സിന് സമാധാനവും സന്തോഷവും ലഭിക്കുന്നതിന് വീട്ടുകാരുമായി ഇടപെടാൻ സമയം കണ്ടെത്തുന്നു.
സമ്മർദ്ദം ഒരുപാട് ഉണ്ടാകാതെ സൂക്ഷിക്കുകയും ഒരു വിഷമവുമില്ലാതെയുള്ള ഉറക്കവും.
മമ്മൂട്ടിയുടെ ആരോഗ്യരഹസ്യം:
ക്രത്യമായ ഡയറ്റിംഗ്.
മീനും ഇലക്കറികളും കൂടുതൽ കഴിക്കുന്നു.
സമയം കിട്ടുമ്പോഴൊക്കെ കുടുംബവുമായി ചിലവഴിക്കുന്നു.
ദിവസവുമുള്ള വ്യായാമം.
ചുരുക്കിപ്പറഞ്ഞാൽ ഇവർ ചെയ്യുന്ന ഫിറ്റ്നസ് രീതികളും ആരോഗ്യ കുറിപ്പുകളും തുടർന്നാൽ നമുക്കും ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു ‘മമ്മൂട്ടി‘യോ ‘അനിൽ കപൂറോ’ ഒക്കെ ആകാം.