Webdunia - Bharat's app for daily news and videos

Install App

‘കീർത്തി... ഇത് നിന്റെ സിനിമയാണ്, നീയാണ് താരം’ - വൈറലായി ദുൽഖറിന്റെ വാക്കുകൾ

താരജാഡയില്ലാത്ത കുശുമ്പില്ലാത്ത താരപുത്രനാണ് ദുൽഖറെന്ന് സോഷ്യൽ മീ‍ഡിയ

Webdunia
ശനി, 12 മെയ് 2018 (08:55 IST)
ദുൽഖറിന്റെ കന്നി തെലുങ്ക് ചിത്രമാണ് മഹാനടി. ചിത്രത്തിനും ദുൽഖറിനും വാനോളം പ്രശംസയാണ് ലഭിക്കുന്നത്. രാജമൌലി അടക്കമുള്ളവർ ദുൽഖറിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയ മുഴുവൻ ദുൽഖറിന്റെ കന്നി തെലുങ്ക് ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ, ദുൽഖർ പ്രശംസിക്കുന്നത് മുഴുവൻ ചിത്രത്തിലെ നായിക കീർത്തി സുരേഷിനെയാണ്. 
 
കീർത്തിയെ പ്രശംസിക്കുകയും പ്രേക്ഷകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ചും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു. ‘സിനിമയുടെ ആദ്യാവസാനം തിളങ്ങിനിന്നത് നീയാണ്. കാരണം നീ പകര്‍ത്തിയത് സാവിത്രിയുടെ ജീവിതമാണ്. സാവിത്രിയുടെ ജീവിതത്തിലെ ഓരോ ഘട്ടവും വളരെ തന്മയത്വത്തോടെ നീ അവതരിപ്പിച്ചു. പ്രേക്ഷകര്‍ നിനക്കൊപ്പം കരയുകയും ചിരിക്കുകയും ചെയ്തു.‘ - എന്നാണ് കീർത്തിയെ കുറിച്ച് ദുൽഖർ പറയുന്നത്. 
 
തെന്നിന്ത്യന്‍ സൂപ്പര്‍നായികയായിരുന്ന സാവിത്രിയുടെയും ജമിനി ഗണേശന്റെയും ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. ഇതില്‍ ജമിനി ഗണേശന്റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം ദുല്‍ഖറിന് ലഭിച്ചുകൊണ്ടിരിക്കുന്നത് അഭിനന്ദനപ്രവാഹമാണ്.
 
വൈജയന്തി മൂവീസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിനാണ്.്. സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡേ, പ്രകാശ് രാജ് എന്നിവരും മഹാനടിയില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments